നോട്ടുമാറ്റം: സാധാരണക്കാര്‍ വലയുന്നു; നിര്‍മാണ മേഖല പ്രതിസന്ധിയില്‍
ഈരാറ്റുപേട്ട: 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെ നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലായി. കെട്ടിടനിര്‍മാണ മേഖലയില്‍ മാത്രം നിരവധി സംസ്ഥാന തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പഴയ നോട്ടുകള്‍ നല്‍കിയാല്‍ പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നത് ആശ്വാസം നല്‍കുന്നുണ്ട്.
എന്നാല്‍ ഇവരില്‍ പലര്‍ക്കും തിരിച്ചറിയല്‍ രേഖ വില്ലനായിട്ടുണ്ട്. കമ്പി, സിമന്റ് വ്യാപാര രംഗത്തും പ്രതിസന്ധി തുടരുകയാണ്. പണമുള്ളവര്‍ക്ക് പോലും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ല. ബാങ്കില്‍ നിന്നും നാലായിരം രൂപയേ മാറാന്‍ കഴിയുന്നുള്ളുഎന്നതാണ് വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചത്.
നോട്ടുകളുടെ ക്ഷാമം ഇതര വ്യാപാര മേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നഗരങ്ങളിലെ മാര്‍ക്കറ്റുകള്‍ ഉള്‍പ്പെടെ മിക്ക കടകളിലും കച്ചവടം ഗണ്യമായി കുറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡുകള്‍ കൈവശമുള്ളവര്‍ സൂപ്പര്‍മാര്‍ക്കറ്റുകളെ ആശ്രയിച്ചപ്പോള്‍ ചെറുകിട പലചരക്ക്, പച്ചക്കറി വ്യാപാരികള്‍ കട അടച്ചിടേണ്ട ഗതികേടിലാണ്. പഴയ നോട്ട് നല്‍കിയാല്‍ ഒരു കച്ചവടക്കാരനും സാധനം നല്‍കില്ല. പുതിയ കറന്‍സി കിട്ടാന്‍ പ്രയാസവും.
മെഡിക്കല്‍ ഷോപ്പുകളില്‍ പോലും കാര്യമായ കച്ചവടമില്ല. മലഞ്ചരക്ക് വ്യാപാര മേഖലയും തിരിച്ചടി നേരിടുകയാണ്. നോട്ടുകള്‍ ഇല്ലാതായതോടെ കച്ചവടം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയിലാണ് പലരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."