ആഡംബര വസതിയായ പെന്റ്ഹൗസ് വിടാന്‍ ട്രംപിന് വിമുഖത
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസില്‍ സ്ഥിരം താമസക്കാരനാകില്ലെന്ന് റിപ്പോര്‍ട്ട്. മാന്‍ഹാട്ടനിലെ സ്വന്തം അപ്പാര്‍ട്ട്മെന്റിലെ ആഡംബര സ്യൂട്ടിലും വൈറ്റ്ഹൗസിലുമായി മാറിമാറിയായിരിക്കും ട്രംപ് താമസിക്കുകയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ആഴ്ചയില്‍ ഏതൊക്കെ ദിവസം വൈറ്റ്ഹൗസില്‍ താമസിക്കണമെന്നത് സംബന്ധിച്ച് ട്രംപ് തന്റെ അടുപ്പക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, ട്രംപിന്റെ ഭാര്യയും നിയുക്ത പ്രഥമ വനിതയുമായ മെലാനിയ ട്രംപ് വൈറ്റ് ഹൗസില്‍ തന്നെ താമസിക്കുമെന്നാണ് സൂചനകള്‍.
ജനുവരി 20നാണ് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ആഴ്ചയില്‍ കൂടുതല്‍ സമയവും ട്രംപ് വൈറ്റ്ഹൗസിലുണ്ടാകുമെന്നാണ് സൂചന. വാരാന്ത്യമാകുമ്പോള്‍ അദ്ദേഹം അവധിയാഘോഷിക്കാന്‍ പോയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റ് സ്ഥാനമേറ്റാലും ട്രംപും ഭാര്യയും ഉടന്‍ വൈറ്റ്ഹൗസിലേക്ക് മടങ്ങില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."