സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റും: മന്ത്രി
കോട്ടയം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനത്തിനുശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി.
കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. എന്നാല്‍ അസൗകര്യങ്ങളുണ്ട്.
ആധുനിക സാങ്കേതിക സൗകര്യങ്ങളുടേയുംജീവനക്കാരുടേയും കുറവും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇതു പരിഹരിക്കാനായി കേരളത്തിലെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും മെച്ചപ്പെടുത്തും. പ്രൈമറി ഹെല്‍ത്ത് സെന്ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി മെഡിക്കല്‍ കോളജുകളിലെ തിരക്കു കുറക്കും.
ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതി രോഗി സൗഹൃദ ആശുപത്രികളാണു ലക്ഷ്യമിടുന്നത്. ജനറല്‍ വാര്‍ഡുകള്‍ വൃത്തിയുള്ളതും നിലവാരമുള്ളതുമാക്കിമാറ്റും.
പശ്ചാത്തല സൗകര്യം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിനു നിലവിലുള്ള 1961 ലെ സ്റ്റാഫ് പാറ്റേണ്‍ പുനഃപരിശോധിക്കും.പ്രൈമറി ഹൈല്‍ത്ത് സെന്ററുകള്‍ മുതല്‍ താലൂക്ക്,ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജിലും ജീവനക്കാരുടെ കുറവ് നികത്തും. ഇതിനായി ആവശ്യമായ തസ്തിക സൃഷ്ടിക്കും.
ഈസര്‍ക്കാര്‍ വന്നതിനുശേഷം ആരോഗ്യരംഗത്തുമാത്രമായി 1000ത്തോളം നിയമനം നടത്തിയതായും മന്ത്രി അറിയിച്ചു. സുരേഷ് കുറുപ്പ്എം.എല്‍.എ, വി.എന്‍ വാസവന്, ഡി.എം.ഇ ഡോ. റംലബീവി, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."