കേരളാ സർവകലാശാലാ അറിയിപ്പുകള്‍- 15-11-2016
പി.ജി സ്‌പോട്ട്
അലോട്ട്‌മെന്റ് 2016-17
ഗവ. എയ്ഡഡ് സ്വാശ്രയ യു.ഐ.ടി കോളജുകളില്‍ എം.എ , എം.എസ്‌സി, എം.കോം കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 15-ന് സര്‍വകലാശാലയുടെ പാളയം സെനറ്റ് ഹൗസ് കാംപസിലെ സെനറ്റ് ഹാളില്‍ വച്ച് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. പ്രവേശനം രാവിലെ 10 ന്. നവംബര്‍ രണ്ട്, മൂന്ന് തിയതികളിലെ സ്‌പോട്ട് അഡ്മിഷനുവേണ്ടി തയ്യറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. റാങ്ക് ലിസ്റ്റ് പൂര്‍ണ്ണമായും അവസാനിച്ചാല്‍ മാത്രം രജിസ്റ്റര്‍ ചെയ്യാത്തവരെ പരിഗണിക്കും.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമായും കൊണ്ടുവരണം. പ്രവേശന ഫീസ് 720 രൂപ. മറ്റു സര്‍വകലാശാല ബിരുദമുള്ളവര്‍ കേരള സര്‍വകലാശാലയുടെ യോഗ്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടുതല്‍ സീറ്റുകളും ഫീസ്ഘടനയും ഗവ. എയ്ഡഡ് കോളജുകളെ അപേക്ഷിച്ച് സ്വാശ്രയ കോളജുകളിലാണ്. നിലവില്‍ കോളജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം ഉറപ്പാകാതെ ടി.സി വാങ്ങരുത്. സ്‌പോട്ട് അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ ടി.സി നിര്‍ബന്ധമല്ല. വിവിധ കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളുടെ വിവരം വെബ്‌സൈറ്റില്‍ (ംംം.മറാശശൈീി.െസലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.
എം.ഡി കമ്മ്യൂണിറ്റി
മെഡിസിന്‍ ഫലം
ഒക്‌ടോബറില്‍ നടത്തിയ എം.ഡി കമ്മ്യൂണിറ്റി മെഡിസിന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ
(സി.എസ്.എസ്) ഫലം
ജൂലൈയില്‍ നടത്തിയ എം.ബി.എ (ജനറല്‍ 2014-16 ബാച്ച് - സി.എസ്.എസ്) ഫലം പ്രസിദ്ധീകരിച്ചു. അനുഭ എസ് നായര്‍ (രജി.നം ങഏഠ 1405008) ഒന്നാം റാങ്ക് നേടി.
ജൂലൈയില്‍ നടത്തിയ എം.ബി.എ (ടൂറിസം - 2014-16 ബാച്ച് - സി.എസ്.എസ്) ഫലം പ്രസിദ്ധീകരിച്ചു. അശ്വതി കൃഷ്ണന്‍ ബി.എ (രജി.നം ങഠങ 1405011) ഒന്നാം റാങ്ക് നേടി.
എം.എ മ്യൂസിക്
(സി.എസ്.എസ്)
പരീക്ഷാ ഫലം
ജൂണില്‍ നടത്തിയ എം.എ മ്യൂസിക് (2014-16 ബാച്ച് - സി.എസ്.എസ്) ഫലം പ്രസിദ്ധീകരിച്ചു. സൗമ്യ എം.എസ് (രജി.നം ങഡഇ 140508) ഒന്നാം റാങ്ക് നേടി.
ഡിഗ്രി ടൈംടേബിള്‍
നവംബര്‍ 29-ന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എ, ബി.എസ്‌സി, ബി.കോം, ബി.ബി.എ, ബി.സി.എ, ബി.പി.എ പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി.) ലഭിക്കും. 2013-ന് മുമ്പുള്ള അഡ്മിഷന്‍ പരീക്ഷകള്‍ പിന്നീട് നടത്തും.
എം.ഫില്‍ സീറ്റൊഴിവുകള്‍
അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ്, ബോട്ടണി, സൈക്കോളജി, ഇക്കണോമിക്‌സ്, എജ്യൂക്കേഷന്‍, ജിയോളജി, ലൈബ്രറി സയന്‍സ്, ലോ, നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഫിലോസഫി പഠനവകുപ്പുകളിലെ എം.ഫില്‍ പ്രോഗ്രാമുകളില്‍ എസ്.സി-എസ്.ടി വിഭാഗത്തിലേക്കുള്ള അഡ്മിഷന്‍ 18 രാവിലെ 10.30ന്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ കെമിസ്ട്രി, ഇക്കണോമിക്‌സ് പഠനവകുപ്പുകളിലെ എം.ഫില്‍ പ്രോഗ്രാമുകളില്‍ എസ്.ടി വിഭാഗത്തില്‍ സീറ്റൊഴിവുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ 18ന് രാവിലെ 10.30-ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
ഡിപ്ലോമ ഇന്‍
ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ കോഴ്‌സ്
കാര്യവട്ടം ബോട്ടണി പഠനവകുപ്പില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ 20. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി.) ലഭിക്കും.
സീറ്റൊഴിവ്
(ഐ.യു.സി.ജി.ഐ.എസ്.ടി) പി.ജി ഡിപ്ലോമ ഇന്‍ ജിയോ ഇന്‍ഫര്‍മേഷന്‍ സയന്‍സ് & ടെക്‌നോളജിയില്‍ ഏതാനും സീറ്റുകള്‍ (ജനറല്‍, എസ്.സി, എസ്.ടി) ഒഴിവുണ്ട്. യോഗ്യത ജിയോളജി, ജിയോഗ്രാഫി, എന്‍വയോണ്‍മെന്റ് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്‌സ് ഇവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം. നവംബര്‍ 25-നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ ംംം.രഴശേെ.മര.ശി വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍. 04712308214.
ടെക്‌നിക്കല്‍
അസിസ്റ്റന്റ്ഫീല്‍ഡ്
അസിസ്റ്റന്റ് ഒഴിവ്
കാര്യവട്ടം ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോ സ്പഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്ഫീല്‍ഡ് അസിസ്റ്റന്റ് ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ 25-ന് നടത്തും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി.) ഖീയ ചീശേളശരമശേീി െഎന്ന ലിങ്കില്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."