ഹരിതകോട്ട ഭദ്രമാക്കി മലപ്പുറം
മലപ്പുറം: കേരളം ഇടത്തോട്ടു നീങ്ങിയ രാഷ്ട്രീയ കാറ്റിലും ഉലയാതെ മലപ്പുറം ജില്ലയില്‍ മുസ്്ലിംലീഗ് ആധിപത്യം. യു.ഡി.എഫിനു ഗ്ലാമര്‍ വിജയം നേടികൊടുത്ത മലപ്പുറത്ത് ആകെ പതിനാറ് മണ്ഡലങ്ങളില്‍ യു.ഡി.എഫിനു പന്ത്രണ്ടും എല്‍.ഡി.എഫിനു നാലും സീറ്റുകളും ലഭിച്ചു.
മല്‍സരിച്ച പന്ത്രണ്ട് സീറ്റുകളില്‍ പതിനൊന്നിലും വിജയക്കൊടി നാട്ടിയാണ് മുസ്ലിം ലീഗ് മലപ്പുറത്ത് കരുത്തുകാട്ടിയത്. നാലു സീറ്റുകളില്‍ മല്‍സരിച്ച കോണ്‍ഗ്രസ് ഒരു സീറ്റു നേടി. മല്‍സര രംഗത്തുണ്ടായിരുന്ന എല്ലാമന്ത്രിമാരും വിജയിച്ചു.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി, പി.കെ.അബ്ദുറബ്ബ്, എ.പി. അനില്‍കുമാര്‍ എന്നിവരെല്ലാം വിജയിച്ചു. അതേസമയം രണ്ടു സിറ്റിങ്് സീറ്റുകള്‍ക്ക് പുറമെ കനത്ത പോരാട്ടം നടന്ന മണ്ഡലങ്ങളില്‍ നിലമ്പൂര്‍, താനൂര്‍ സീറ്റുകള്‍ ഇടതു സ്വതന്ത്രര്‍ നേടി.
മന്ത്രി ആര്യാടന് മുഹമ്മദിന്റെ സിറ്റിങ് മണ്ഡലമായ നിലമ്പൂരില്‍ മകന് ആര്യാടന് ഷൗക്കത്തിനെ തോല്പിച്ചു പി.വി. അന്‍വറും താനൂരില്‍ സിറ്റിംങ് എം.എല്‍.എ അബ്ദുറഹ്മാന് രണ്ടത്താണിയെ തോല്പിച്ചു വി.അബ്ദുറഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."