HOME
DETAILS
MAL
100 തുര്‍ക്കി അധ്യാപകരെ പാകിസ്താന് പുറത്താക്കി
backup
November 16 2016 | 18:11 PM
ഇസ്ലാമാബാദ്: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിശ്രമത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫത്ഹുല്ല ഗുലേനുമായി ബന്ധമുണ്ടെന്നു കരുതുന്ന 100 അധ്യാപകരെ പുറത്താക്കാന്‍ പാകിസ്താന് ഉത്തരവിട്ടു. ഈമാസം 20 നകം ഇവര്‍ രാജ്യംവിടണമെന്നു നിര്‍ദേശം നല്‍കിയതായി ദി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഗുലേന്‍ അനുകൂലികളെ പുറത്താക്കണമെന്ന് നേരത്തെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ആവശ്യപ്പെട്ടിരുന്നു.
പാക്-തുര്‍ക് ഇന്റര്‍നാഷനല്‍ സ്കൂളുകളും കോളജുകളുമായി 20 ലേറെ സ്ഥാപനങ്ങളാണു പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്നത്. പാകിസ്താന്റെ നടപടിയെ അങ്കാറയില്‍ തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന് സ്വാഗതം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."