ധനകാര്യ സ്ഥാപനങ്ങളിലെ കലക്ഷന്‍ ഏജന്റുമാര്‍ പ്രതിസന്ധിയില്‍
തൊടുപുഴ: അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചതോടെ സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കലക്ഷന്‍ ഏജന്റുമാര്‍ പ്രതിസന്ധിയില്‍. ജില്ലാ സഹകരണ ബാങ്കുകളുടെ എണ്ണൂറോളം ശാഖകള്‍, മൂവായിരത്തി അഞ്ഞൂറോളം വരുന്ന സര്‍വീസ് സഹകരണ ബാങ്കുകള്‍, കെ.എസ്.എഫ്.ഇ, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കലക്ഷന്‍ ഏജന്റുമാരാണ് തൊഴില്‍ പ്രതിസന്ധി നേരിടുന്നത്.
കാല്‍ലക്ഷത്തോളംപേരാണ് കമ്മിഷന്‍ വ്യവസ്ഥയില്‍ സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ കലക്ഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് രണ്ടു മുതല്‍ മൂന്നുവരേയും വായ്പകള്‍ പിരിച്ചെടുക്കുന്നതിന് ഒരു ശതമാനവും കമ്മിഷനാണ് സ്ഥാപനങ്ങള്‍ ഏജന്റുമാര്‍ക്ക് നല്‍കി വരുന്നത്.
അഞ്ചു മുതല്‍ 30 വര്‍ഷം വരെ പ്രവര്‍ത്തന പരിചയമുള്ള കലക്ഷന്‍ ഏജന്റുമാര്‍ സംസ്ഥാനത്തുണ്ട്. ജനങ്ങളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ് കലക്ഷന്‍ ഏജന്റുമാര്‍.
വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍, മറ്റുതൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടെത്തിയാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുമ്പോള്‍ ഇത്തരത്തിലുള്ള നിക്ഷേപങ്ങളാണ് ആളുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടിരുന്നത്.
ചെറുതുകകളായി നിക്ഷേപിച്ചിരുന്ന പണം കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നടപടിയിലൂടെ കള്ളപ്പണത്തിന്റെ പരിധിയില്‍ വരുമെന്ന ആശങ്കയിലാണ് ഇത്തരം നിക്ഷേപകര്‍.
ഇതോടെ പണം വാങ്ങുന്നതിനായി തങ്ങളുടെ സ്ഥാപനത്തിലേക്ക് എത്തേണ്ടതില്ലെന്ന് നിരവധി ഇടപാടുകാര്‍ കലക്ഷന്‍ എജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മാത്രമല്ല പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന ദിവസവും പിറ്റേന്നും ഇടപാടുകാരില്‍ നിന്നും സ്വരൂപിച്ച 500, 1000 രൂപ നോട്ടുകള്‍ അസാധുവാണെന്ന കാരണത്താല്‍ ബാങ്കുകള്‍ സ്വീകരിക്കാത്തതിനാല്‍ പല കലക്ഷന്‍ ഏജന്റുമാരും കൈവശം സൂക്ഷിച്ചിരിക്കുകയാണ്. ചെറിയ നോട്ടുകളുടെ ക്ഷാമമാണ് ഇവര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം.
യാതൊരു സേവന വേതന വ്യവസ്ഥകളും ഇല്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുകയാണെങ്കില്‍ എന്തുചെയ്യുമെന്ന ആശങ്കയിലാണ് കലക്ഷന്‍ എജന്റുമാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."