വീട്ടമ്മ തലക്കടിയേറ്റ് മരിച്ച നിലയില്‍
കൊച്ചി: വീട്ടമ്മയെ വീടിനുള്ളില്‍ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മുളവുകാട് പോഞ്ഞിക്കര ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന പള്ളത്തുപറമ്പില്‍ വീട്ടില്‍ ഉമൈബ (ഉസൈബ 50) യെയാണ് ഇന്നലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് അഷ്‌റഫ് (57) ഒളിവിലാണ്. ഇയാളാണ് കൊലപാതകം നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. സംഭവസമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അഷ്‌റഫിനും ഉമൈബയ്ക്കും രണ്ട് ആണ്‍മക്കളും ഒരു മകളുമാണുള്ളത്. ഉസൈബയ്‌ക്കൊപ്പം ഇളയമകന്‍ അനീഷും ഭാര്യയുമാണ് താമസിക്കുന്നത്. മദ്യത്തിനും കഞ്ചാവിനും അടിമയായ അഷ്‌റഫ് വല്ലപ്പോഴും മാത്രമേ വീട്ടില്‍ വരാറുണ്ടായിരുന്നുള്ളൂ. വീട്ടില്‍ വരുമ്പോഴെല്ലാം ഉമൈബയുമായി ഇയാള്‍ വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ശനിയാഴ്ച രാത്രി 9.30ന് ശേഷം അനീഷ് തന്റെ ഭാര്യക്ക് സുഖമില്ലാതിരുന്നതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ ഉമൈബയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് അനീഷ് സുഹൃത്തിനെ വിട്ട് അന്വേഷിപ്പിച്ചപ്പോഴാണ് വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്.
കിടപ്പുമുറിയിലെ കട്ടിലില്‍ തലയില്‍ നിന്നും ചോരയൊലിച്ച നിലയില്‍ ആയിരുന്നു മൃതദേഹം. തലയില്‍ ആഴത്തിലുള്ള മുറിവുണ്ട്. ലോഹനിര്‍മിതമായ ആയുധമുപയോഗിച്ചാണ് തലയില്‍ അടിച്ചിരിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. അഷ്‌റഫ് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനാണ്. സംഭവത്തില്‍ മുളവുകാട് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെന്‍ട്രല്‍ സി.ഐ എ അനന്തലാലിനാണ് അന്വേഷണ ചുമതല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."