HOME
DETAILS

സഹകരണപ്രസ്ഥാനം നിലനില്‍ക്കുകതന്നെ വേണം

  
backup
November 21 2016 | 19:11 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

വീടു കത്തുന്ന തക്കത്തിനു കഴുക്കോല്‍ ഊരിയെടുക്കുന്നപോലെ നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച കൂട്ടക്കുഴപ്പത്തിനിടയില്‍ കേരളത്തിന്റെ ഗ്രാമീണജീവിതത്തിന്റെ താങ്ങും തണലുമായ സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനാണു മോദിയും ബി.ജെ.പിയും ശ്രമിക്കുന്നത്. കേരളത്തിന്റെ സഹകരണപ്രസ്ഥാനത്തിലേക്കു കടന്നുകയറാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. തങ്ങള്‍ക്കു കിട്ടാത്തതു കമഴ്ത്തിക്കളയാനാണു ബി.ജെ.പി ശ്രമിക്കുന്നത്.

കേരളത്തിലെ സഹകരണപ്രസ്ഥാനം സാധാരണക്കാരുടെ വിയര്‍പ്പില്‍നിന്നുള്ള ചില്ലിക്കാശ് സ്വരുക്കൂട്ടി ദശാബ്ദങ്ങളിലൂടെ വളര്‍ന്നുപന്തലിച്ചതാണ്. അതാണ് കള്ളപ്പണക്കാരുടെ ഇരിപ്പിടമെന്നു ബി.ജെ.പിക്കാര്‍ ആക്ഷേപിക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങള്‍ മാത്രം 1625 ഉണ്ട്. അവയ്ക്ക് 2700 ഓളം ശാഖകള്‍. ഒന്നരക്കോടിയോളം ഇടപാടുകാര്‍. 14 ജില്ലാ സഹകരണബാങ്കുകള്‍. അവയ്ക്ക് 784 ശാഖകള്‍. അര്‍ബന്‍ സഹകരണ ബാങ്കുകള്‍ 60. അവയ്ക്ക് ശാഖകള്‍ 390. സംസ്ഥാനസഹകരണ ബാങ്കും അതിന്റെ ശാഖകളും. മൊത്തം ഓഹരി മൂലധനം 1,332 കോടി. 1,27,000 കോടിയുടെ നിക്ഷേപം. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങി പല സംസ്ഥാനങ്ങളിലും സഹകരണപ്രസ്ഥാനമുണ്ടെങ്കിലും ജനജീവിതത്തിന്റെ സമസ്തമേഖലയിലും ഇതുപോലെ ഇഴകിച്ചേര്‍ന്നിട്ടുണ്ടാവില്ല.

കേരളത്തിലെ വാണിജ്യബാങ്കുകള്‍ക്കു 6213 ശാഖകള്‍ ഉണ്ട്. അവ ഇവിടെനിന്നു സമാഹരിച്ച 3.7 ലക്ഷം കോടി രൂപയില്‍ എത്രത്തോളം കേരളത്തില്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ചെറിയ തുക മാത്രം. ബാക്കി വിജയ്മല്യയെപ്പോലെ വന്‍കിട കോര്‍പറേറ്റുകള്‍ക്കു കാഴ്ചവയ്ക്കാന്‍ കടത്തിക്കൊണ്ടു പോയി. 7016 കോടിയാണു കഴിഞ്ഞയാഴ്ച എഴുതിത്തള്ളിയത്. അതേസമയം, സഹകരണബാങ്കുകള്‍ നിക്ഷേപത്തിന്റെ 80 ശതമാനവും അതത് പ്രദേശത്ത് വായ്പയായി നല്‍കുകയാണു ചെയ്യുന്നത്.

സഹകരണമേഖലയ്ക്കു ജനങ്ങളുടെ നിത്യജീവിതത്തിലുള്ള ബന്ധം കണക്കിലെടുത്തും രാഷ്ട്രനിര്‍മിതിയിലുള്ള പ്രാധാന്യം കണക്കിലെടുത്തുമാണു ജവഹര്‍ലാല്‍ നെഹ്‌റു അവയെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി പ്രത്യേക പരിരക്ഷ നല്‍കിയത്. പില്‍ക്കാലത്ത് സഹകരണമേഖലയെയും നികുതി വലയില്‍ കൊണ്ടുവന്നു. പ്രാഥമികസഹകരണ സംഘങ്ങളും ലാഭത്തിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി നല്‍കുകയും റിട്ടേണ്‍ സമര്‍പിക്കുകയും വേണം. അതിപ്പോഴും ചെയ്യുന്നുണ്ട്.

പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളിലും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലും നടത്തുന്ന നിക്ഷേപങ്ങളുടെ പലിശയില്‍ സ്രോതസ്സില്‍നിന്നു നികുതി ഈടാക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി നിയമം 194 എ 3 (7) വകുപ്പ് ഇക്കാര്യത്തില്‍ പ്രാഥമികസംഘങ്ങള്‍ക്കുള്ള പരിരക്ഷയാണ്. പ്രാഥമികസംഘങ്ങളിലെ നിക്ഷേപത്തില്‍ നികുതി ഈടാക്കി നല്‍കാന്‍ സംഘങ്ങള്‍ക്കു ബാധ്യതയില്ല. ഇതറിയാതെയാണു പ്രാഥമികസംഘങ്ങള്‍ നികുതിവെട്ടിക്കുന്നുവെന്നു പറഞ്ഞ് പലരും വലിയ വായില്‍ നിലവിളിക്കുന്നത്.

അതേസമയം, പ്രാഥമികസംഘങ്ങളില്‍ അഞ്ചു ലക്ഷത്തിനു മുകളില്‍ നിക്ഷേപമുള്ളവരും 10,000 രൂപയ്ക്കു മുകളില്‍ പലിശവാങ്ങുന്നവരും ആദായനികുതി റിട്ടേണുകളില്‍ അതു രേഖപ്പെടുത്തേണ്ടതുണ്ട്. അതില്‍ വ്യക്തികള്‍ വീഴ്ചവരുത്തിയിട്ടുണ്ടെങ്കില്‍ സഹകരണബാങ്കുകളെ ശിക്ഷിക്കുന്നതു നീതീകരിക്കാവുന്നതല്ല. സഹകരണബാങ്കുകളെ ബോധ്യപ്പെടുത്തിയിട്ടല്ല വ്യക്തികള്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നത്.

പ്രാഥമിക സഹകരണബാങ്കുകളെ നിക്ഷേപങ്ങളിന്മേല്‍ ടി.ഡി.എസ് പിടിക്കുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും ജില്ലാബാങ്കുകളെയും സംസ്ഥാന സഹകരണബാങ്കിനെയും അര്‍ബന്‍ബാങ്കുകളെയും ഒഴിവാക്കിയിട്ടില്ലെന്നു മനസ്സിലാക്കണം. അവ വായ്പയില്‍ നികുതി ഈടാക്കി ആദായനികുതി വകുപ്പിനു കൈമാറുന്നുണ്ട്. എന്നിട്ടും ജില്ലാ ബാങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല.

സഹകരണസംഘങ്ങള്‍ ഗൂഢസംഘങ്ങളോ നിയമവിരുദ്ധകേന്ദ്രങ്ങളോ അല്ല. സഹകരണ നിയമപ്രകാരം സംസ്ഥാന സഹകരണവകുപ്പിന്റെ നിയന്ത്രണങ്ങളോടെ നിയമാനുസൃതം പ്രവര്‍ത്തിക്കുന്നവയാണ്. സഹകരണ വകുപ്പിലെ ഓഡിറ്റര്‍മാര്‍ ഓരോ കണക്കും പരിശോധിക്കുന്നുമുണ്ട്. ക്രമക്കേടു തടയുന്നതിനു സഹകരണ വകുപ്പിനു വിജിലന്‍സ് സംവിധാനമുണ്ട്.

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചപ്പോള്‍ അവ മാറ്റിനല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സഹകരണബാങ്കുകള്‍ക്ക് ആദ്യം അനുമതി നല്‍കുകയും ആറാം ദിവസം പിന്‍വലിക്കുകയുമാണു ചെയ്തത്. ഇതിനിടയില്‍ പ്രാഥമിക സഹകരണബാങ്കുകളുള്‍പ്പെടെ 2800 കോടിയോളം രൂപ നിക്ഷേപകരില്‍നിന്നു പഴയ നോട്ടു സ്വീകരിച്ചു മാറ്റി നല്‍കി. ഇതു കള്ളപ്പണമല്ല. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ നല്‍കിയതാണ്. ഇവ റിസര്‍വ് ബാങ്ക് സ്വീകരിക്കാതിരുന്നാല്‍ കേരളത്തിലെ സഹകരണപ്രസ്ഥാനം തകര്‍ന്നടിയുമെന്നതില്‍ സംശയമില്ല.

പ്രാഥമികസഹകരണബാങ്കുകളെ ബാങ്കുകളായി റിസര്‍വ് ബാങ്ക് അംഗീകരിച്ചിട്ടില്ലെങ്കിലും ജില്ലാബാങ്കുകള്‍ ആര്‍.ബി.ഐയുടെ ബാങ്കിങ് ലൈസന്‍സ് അനുസരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ഷെഡ്യൂള്‍ഡ് ബാങ്കിന്റെ പദവി അവയ്ക്കില്ലെന്നേയുള്ളൂ. ഇതേ സ്വഭാവത്തില്‍ വരുന്ന സ്വകാര്യബാങ്കുകളെ നോട്ടു മാറ്റിനല്‍കുന്നതിന് അനുവദിക്കുമ്പോള്‍ ജില്ലാ സഹകരണബാങ്കുകള്‍ക്കു മാത്രം അനുമതി നിഷേധിച്ചതിന്റെ യുക്തി മനസ്സിലാകുന്നില്ല.

സഹകരണബാങ്കുകള്‍ ജനങ്ങളുടെ പ്രസ്ഥാനമാണ്. സ്വന്തം സ്ഥാപനമെന്നതുപോലെ ഓടിച്ചെന്നു പണമിടപാടു നടത്താന്‍ കഴിയുന്ന സ്ഥാപനങ്ങള്‍. അവയെ തകര്‍ത്തു വാണിജ്യബാങ്കുകളെയും സ്വകാര്യബാങ്കുകളെയും വളര്‍ത്താനുള്ള ശ്രമം കച്ചവടക്കണ്ണോടെയുള്ളതാണ്. സഹകരണശൃംഖലയിലെ ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപം തട്ടിയെടുക്കുകയാണു ലക്ഷ്യം. ഇപ്പോള്‍ സ്വകാര്യ വ്യക്തിക്കെന്നപോലെ ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാനേ പ്രാഥമികസംഘങ്ങള്‍ക്ക് അനുമതിയുള്ളൂ.

600 കോടിയുടെയും ആയിരംകോടിയുടെയുംവരെ നിക്ഷേപവും ദിവസന്തോറും ലക്ഷങ്ങളുടെ ഇടപാടുമുള്ള സംഘങ്ങള്‍ക്ക് ഈ തുകകൊണ്ട് എന്തുചെയ്യാനാണ്. കേരളത്തിന്റെ പ്രാണവായുവായ സഹകരണപ്രസ്ഥാനത്തെ രക്ഷിച്ചു നിലനിര്‍ത്താന്‍ എല്ലാവരും രംഗത്തിറങ്ങണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  15 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  15 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  15 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  15 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  15 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  15 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  15 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  15 days ago