അന്യായമായി ബേക്കറി പൂട്ടിച്ചു; വ്യാപാരികള്‍ ഇന്ന് പ്രതിഷേധ ധര്‍ണ്ണ നടത്തും
ആലപ്പുഴ:പഞ്ചായത്ത് അധികൃതര്‍ അന്യായമായി ബേക്കറി പൂട്ടിച്ചതില്‍ പ്രതിഷേധിച്ച് പാതിരപളളി മേഖലയിലെ വ്യാപാരികള്‍ ഇന്ന് ആര്യാട് പഞ്ചായത്ത് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
പാതിരപ്പള്ളിയിലെ ദേവീ ബേക്കറിയും ദേവീ ഫുഡ് നിര്‍മാണ യൂനിറ്റുമാണ് ഉടമയുടെ അസാന്നിധ്യത്തില്‍ അനധികൃതര്‍ അടച്ചു പൂട്ടിയത്. സ്ഥാപനത്തില്‍ സ്റ്റോക്ക് ഉള്ളതും നിര്‍മാണത്തില്‍ ഇരിക്കുന്നതുമായ ലക്ഷക്കണക്കിന് രൂപയുടെ മധുരപലഹാരങ്ങളടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ എടുത്തുമാറ്റാന്‍പോലും അവസരം നല്‍കിയെല്ലെന്ന് ഉടമ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നടപടിയില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഇന്ന് കടകള്‍ അടച്ചിടും.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഹരിനാരായണന്‍, പി.ജി പുരുഷോത്തമന്‍പിള്ള, ജയറാം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."