റവന്യൂ ജില്ലാ കായികമേളയ്ക്ക് തുടക്കമായി
കൊല്ലം: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കൊല്ലം ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. ആദ്യദിവസം പിന്നിട്ടപ്പോള്‍ പുനലൂര്‍ ഉപജില്ല കുതിപ്പ് തുടങ്ങി. ഒമ്പത് സ്വര്‍ണവും 10 വെള്ളിയും രണ്ട് വെങ്കലവും കരസ്ഥമാക്കിയ പുനലൂര്‍ 75 പോയിന്റ് നേടി. ആതിഥേയരായ കൊല്ലം ഉപജില്ലയാണ് രണ്ടാംസ്ഥാനത്തെങ്കിലും 25 പോയിന്റ് മാത്രമാണ് നേടാനായത്. 23 പോയിന്റുമായി അഞ്ചല്‍ ഉപജില്ല തൊട്ടുപിന്നിലുണ്ട്. ചവറ, ചാത്തന്നൂര്‍ ഉപജില്ലകള്‍ 17 പോയിന്റുമായി നാലാമതാണ്.
സ്‌കൂള്‍തലത്തില്‍ പത്തനാപുരം എം.ടി.എച്ച്.എസ് ആണ് മുന്നില്‍. ആറു സ്വര്‍ണവും നാലു വെള്ളിയും ഒരു വെങ്കലവും കരസ്ഥമാക്കിയ ഇവര്‍ 43 പോയിന്റ് കരസ്ഥമാക്കി. രണ്ടാംസ്ഥാനത്തുള്ള പുനലൂര്‍ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസിന് 19 പോയിന്റാണുള്ളത്.
11 പോയിന്റുമായി വയല ഗവ. എച്ച്.എസ്.എസും, 10 പോയിന്റുമായി പുനലൂര്‍ ഗേള്‍സ് എച്ച്.എസും യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്. ലാല്‍ ബഹാദൂര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച കായികമേളയില്‍ 12 ഉപജില്ലകളില്‍ നിന്നായി 3400 കായികതാരങ്ങള്‍ പങ്കെടുക്കുന്നു.
ഇന്നലെ ലാല്‍ബഹദൂര്‍ ശാസ്ത്രീ സ്‌റ്റേഡിയത്തില്‍ ആരംഭിച്ച 45-ാമത് റവന്യൂ ജില്ലാകായികമേളയുടെ മത്സരഫലങ്ങള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തില്‍) -
സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍: 100 മീ. ഓട്ടം - ബി.എ.നീരജ് (കൊല്ലം ഇന്‍ഫന്റ് ജീസസ് എച്ച്.എസ്.എസ്,കൊല്ലം), എസ്.ബിന്‍ഷാദ് (കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസ്), ആബിദ് സഫര്‍ (ഉമയനല്ലൂര്‍ ചെറുപുഷ്പം എച്ച്.എസ്).
600മീ. ഓട്ടം - എസ്.എന്‍.നീരജ് (ചാത്തന്നൂര്‍ എസ്.എന്‍ ട്രസ്റ്റ് എച്ച്.എസ്), ആര്‍.കല്യാണരാജ് (പുനലൂര്‍ സെന്റ്‌ഗൊരേറ്റി എച്ച്.എസ്),എസ്.എച്ച്.അല്‍ അമീന്‍ (മയ്യനാട് എച്ച്.എസ്.എസ്).
ലോങ്ജംപ് - അര്‍ജുന്‍ ശശി (കൊല്ലം സായി), എ.അനീഷ് (മഠത്തില്‍ ബി.ജെ.എസ്.എം.എച്ച്.എസ്), മുഹമ്മദ് അക്ബര്‍ഷാ (അഞ്ചല്‍വെസ്റ്റ് ഗവ.എച്ച്.എസ്.എസ്).
ഷോട്ട്പുട്ട് - എസ്.സച്ചിന്‍ (ചക്കുവരയ്ക്കല്‍ ഗവ.എച്ച്.എസ്), അര്‍ജുന്‍ അനില്‍ (പുനലൂര്‍ സെന്റ് ഗൊരേറ്റി എച്ച്.എസ്), അന്‍സില്‍ മുഹമ്മദ് (പതാരം എസ്.എം.എച്ച്.എസ്).
സബ് ജൂനിയര്‍ പെണ്‍കുട്ടികള്‍: 100മീ. ഓട്ടം - നയന ജോസ് (കൊല്ലം സായി), എസ്.ഇഷ ബീഗം (കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍), ടി.ടി.ഷിജു (കരവാളൂര്‍ എ.എം.എം എച്ച്.എസ്).
600മീ. ഓട്ടം - സ്റ്റെഫി സ്റ്റാന്‍ലി (പത്തനാപുരം മൗണ്ട് താബോര്‍ എച്ച്.എസ്), നന്ദന ശ്രീലക്ഷ്മി (കൊല്ലം സായി), ബി.അമല (കൊല്ലം സായി).
ലോങ്ജംപ് - സ്റ്റെഫി സ്റ്റാന്‍ലി (പത്തനാപുരം മൗണ്ട് താബോര്‍ എച്ച്.എസ്), ചിത്രലക്ഷ്മി (പത്തനാപുരം മൗണ്ട് താബോര്‍ എച്ച്.എസ്), ആര്‍.വിസ്മയ (കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്ട്‌സ് ഹോസ്റ്റല്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."