HOME
DETAILS
MAL
രൂപ സകലകാല റെക്കോര്‍ഡ് ഇടിവില്‍; ഡോളറിന് 68.862 രൂപ
backup
November 24 2016 | 11:11 AM
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ഡോളറുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപ സകലകാല റെക്കോര്‍ഡും തകര്‍ത്ത് ഏറ്റവും താഴ്ന്ന നിലയില്‍. ഡോളറിന് 68.862 രൂപയ്ക്കാണ് വ്യാഴാഴ്ച ഇടപാട് നടന്നത്.
നവംബര്‍ എട്ടിന് ഉയര്‍ന്ന വിലയുള്ള നോട്ടുകള്‍ പിന്‍വലിച്ചതായി മോദി പ്രഖ്യാപിച്ചതു മുതല്‍ ആഭ്യന്തര കറന്‍സി നാലു ശതമാനം ഇടിഞ്ഞു.
അടുത്ത ദിവസങ്ങളിലും രൂപയുടെ വില കൂപ്പുകുത്തുമെന്നു തന്നെയാണ് വിപണിയിലെ ദല്ലാള്‍ സ്ഥാപനമായ എഡല്‍വൈസ് കരുതുന്നത്. അതേസമയം, രൂപയുടെ വിലിയിടിഞ്ഞതോടെ എന്‍.ആര്.ഐ അക്കൗണ്ടുകളില്‍ പണമൊഴുക്ക് കൂടിയെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."