HOME
DETAILS

മരം കടപുഴകി വീണ് കടകള്‍ തകര്‍ന്നു

  
backup
May 20, 2016 | 8:42 PM

%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%95%e0%b4%9f%e0%b4%aa%e0%b5%81%e0%b4%b4%e0%b4%95%e0%b4%bf-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d-%e0%b4%95%e0%b4%9f%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a4

പേരാമ്പ്ര: ടൗണില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെ വന്‍ തണല്‍മരം കടപുഴകി വീണ് ഏഴോളം കടകള്‍ തകര്‍ന്നു. മാര്‍ക്കറ്റ് പൈതോത്ത് റോഡ് പരിസരത്ത് വൈദ്യുതി മുടങ്ങുകയും പേരാമ്പ്ര ടൗണില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൈതോത്ത് റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ കെട്ടിടത്തോടു ചേര്‍ന്ന മരമാണ് എതിര്‍വശത്തുള്ള കെട്ടിടത്തിലേക്ക് കടപുഴകി വീണത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയില്‍ കനത്ത മഴ പെയ്യുന്നതും കമ്മ്യൂണിറ്റി ഹാളിന്റെ ഫില്ലര്‍ നിര്‍മാണത്തിനായി കുഴിയെടുത്തപ്പോള്‍ മരത്തിന്റെ വേരുകള്‍ മുറിച്ചുമാറ്റിയതുമാണ് അപകടത്തിന് വഴിയൊരുക്കിയത്.
കാലപ്പഴക്കമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചായക്കട, മരുതോറ അമ്മതിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറി കട, മഠത്തുമ്പടി മൊയ്തീന്‍ ഹാജിയുടെ മലഞ്ചരക്ക് കട, പി.എന്‍.ബി സൈക്കിള്‍ മാര്‍ട്ട്, നീലോത്ത് മീത്തല്‍ ശശിയുടെ ബാര്‍ബര്‍ ഷോപ്പ്, ഒഴിച്ചിട്ട ടൈലറിങ് ഷോപ്പും മറ്റൊരു മുറി എന്നിവക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. പേരാമ്പ്ര സ്വദേശി വിളയാട്ടുകണ്ടി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ളതാണ് തകര്‍ന്ന കെട്ടിടം. കെട്ടിടത്തിന്റെ കഴുക്കോലും ഓടുകളും തകര്‍ന്നിട്ടുണ്ട്. വൈദ്യുതി ബന്ധം രാത്രിയായിട്ടും പുനഃസ്ഥാപിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ ഹെവി ലൈസൻസുമായി ഡ്രൈവർമാർ റോഡിൽ; കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും ബസുടമകളും; പരിശോധന ശക്തമാക്കണമെന്ന് ആവശ്യം

Kerala
  •  12 days ago
No Image

ചൈനയിൽ പ്രളയം: പാമ്പ് ഫാാമും മൃഗശാലയും തകർന്നു; 900-ഓളം വിഷപ്പാമ്പുകളും വന്യമൃഗങ്ങളും ജനവാസ കേന്ദ്രങ്ങളിൽ, ജനങ്ങൾ ഭീതിയിൽ

International
  •  12 days ago
No Image

ചൈനയിൽ വ്യവസായശാലയ്ക്ക് തീപിടിച്ച് വൻ ദുരന്തം; 28 തൊഴിലാളികൾ കൊല്ലപ്പെട്ടു

International
  •  12 days ago
No Image

ബംഗാളിൽ മമതയ്ക്ക് കനത്ത പ്രഹരം; തൃണമൂൽ വിട്ട മൂന്ന് മുൻ രാജ്യസഭാ എം.പിമാർ ബിജെപിയിൽ ചേർന്നു

National
  •  12 days ago
No Image

കോഴിക്കോട് യുവതിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് സ്വർണം കവർന്നു: നാല് സ്ത്രീകൾ അടക്കം ആറംഗ സംഘം പിടിയിൽ

Kerala
  •  12 days ago
No Image

വിരമിക്കൽ ഊഹാപോഹങ്ങൾക്കിടെ രണ്ട് വാക്കുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറൽ

Football
  •  12 days ago
No Image

ഡോക്ടറെ കാണാൻ അനുവദിച്ചില്ല; കഠിനമായ നെഞ്ചുവേദനയെത്തുടർന്ന് ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കൾ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വൻ പ്രതിഷേധം

Kerala
  •  12 days ago
No Image

മൊറോക്കോയെ പരിഹസിച്ച് കെഎഫ്‌സി ഫ്രാൻസിന്റെ 'ടവ്വൽ' ചലഞ്ച്; വംശീയ അധിക്ഷേപമെന്ന് ആരാധകർ

Football
  •  12 days ago
No Image

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

അഗാർക്കർ ചീഫ് സെലക്ടറായി തുടരുന്നത് സഞ്ജു കാരണം; കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം

Cricket
  •  12 days ago