HOME
DETAILS
MAL
ലോട്ടറി വില്‍പ്പനയില്‍ 20 കോടിയുടെ കുറവ്
backup
December 01 2016 | 22:12 PM
കണ്ണൂര്‍: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ലോട്ടറി മേഖല. ശരാശരി വിറ്റുവരവിനെക്കാള്‍ 20 കോടിയുടെ കുറവാണ് കണ്ണൂരിലെ ലോട്ടറി വില്‍പ്പനയില്‍ കഴിഞ്ഞമാസം ഉണ്ടായിരിക്കുന്നത്.
ഓരോ മാസവും ജില്ലാ ലോട്ടറി ഓഫിസില്‍ നിന്നു 40 കോടി രൂപയിലധികം രൂപയുടെ ലോട്ടറി വില്പന നടത്താറുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ 42 കോടി രൂപയുടെ ലോട്ടറി വിറ്റിരുന്നു. എന്നാല്‍ നോട്ട് നിരോധനം വന്ന നവംബറില്‍ ഇത് 20 കോടിയായി ചുരുങ്ങി. പ്രതിദിനം രണ്ടു കോടി രൂപയുടെ വില്പന നടന്നിടത്ത് ഇപ്പോള്‍ അരലക്ഷം രൂപവരെയായി കുറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."