കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പ്രത്യേക യോഗം
വടകര: താലൂക്കിലെ ജലസ്രോതസുകള്‍ സംരക്ഷിച്ച് കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 16ന് പ്രത്യേക യോഗം വിളിച്ചുചേര്‍ക്കാന്‍ താലൂക്ക് വികസന സമിതിയില്‍ തീരുമാനമായി. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ജനപ്രതിനിധികള്‍, റവന്യൂ, വാട്ടര്‍ അതോറിറ്റി, മണ്ണ് സംരക്ഷണവിഭാഗം വകുപ്പ് തലവന്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുക്കും.
അഴിയൂര്‍ മുതല്‍ മൂരാട് വരെ ദേശീയപാതയില്‍ അപകടങ്ങള്‍ക്കിടയാക്കുന്ന മുഴുവന്‍ കുഴികളും അടച്ചതായി ദേശീയപാത പി.ഡബ്ല്യു.ഡി വിഭാഗം വികസനസമിതിയില്‍ അറിയിച്ചു. പി.ഡബ്ല്യു.ഡി റോഡുകളില്‍ കുഴിയടക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണെന്നും അറിയിച്ചു. അറ്റകുറ്റപണികള്‍ വൈകുന്നതിനെതിരേ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. യഥാസമയം കരാറുകാര്‍ ജോലിഏറ്റെടുക്കാന്‍ തയാറാകാത്തതാണ് വൈകാന്‍ കാരണം. ആയഞ്ചേരി-ചേലക്കാട് റോഡ് അറ്റകുറ്റപണികള്‍ക്ക് നീക്കിവച്ച ഏഴ് ലക്ഷം രൂപ അപര്യാപ്തമാണെന്ന് യോഗത്തില്‍ പരാതിയുയര്‍ന്നു.വികസനസമിതി യോഗത്തില്‍ സി.കെ നാണു എം.എല്‍.എ അധ്യക്ഷനായി.
നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി ബിന്ദു, ജില്ലാ പഞ്ചായത്തംഗം ടി.കെ രാജന്‍, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.കെ ഭാസ്‌കരന്‍(ഏറാമല), ഇ.ടി അയൂബ്(അഴിയൂര്‍), അന്നമ്മ ജോര്‍ജ്(കാവിലുംപാറ), കെ.കെ നളിനി(ചോറോട്), സമിതിയംഗങ്ങളായ ആര്‍ ഗോപാലന്‍, പ്രദീപ് ചോമ്പാല, ടി.വി ബാലകൃഷ്ണന്‍, ആവോലം രാധാകൃഷ്ണന്‍, അഡ്വ. ഇ.എം ബാലകൃഷ്ണന്‍, കളത്തില്‍ ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."