ആഢ്യന്‍പാറയിലെ വൈദ്യുതോല്പാദനം പൂര്‍ണമായും നിര്‍ത്തി
നിലമ്പൂര്‍: ജലലഭ്യതയുടെ കുറവുകാരണം ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി. കാലവര്‍ഷത്തിനു പുറമേ തുലാവര്‍ഷംകൂടി കൈവിട്ടതോടെയാണ് കാഞ്ഞിരപ്പുഴയെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ ചെറുകിട വൈദ്യുത പദ്ധതിയായ ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതി നിര്‍ത്താന്‍ ഇടയാക്കിയത്.
ഇന്നലെ രാത്രി രണ്ടും മൂന്നും മണിക്കൂര്‍ നിര്‍ത്തിവച്ചിട്ടും ജനറേറ്റര്‍ പ്രവര്‍ത്തിക്കാനാവശ്യമായ ജലം ലഭിച്ചില്ല. മൂന്നര മെഗാവാട്ട് ഉല്പാദന ക്ഷമതയുള്ള ജനറേറ്ററുകളുണ്ടെങ്കിലും ഇന്നലെ 0.35 മെഗാവാട്ട് മാത്രമേ ഉല്പാദിപ്പിക്കാനായുള്ളൂ.
ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി 2015 ജൂണിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഡിസംബറില്‍ ജലലഭ്യത കുറഞ്ഞതോടെ പ്രവര്‍ത്തനം നിര്‍ത്തുകയും 2016 ജൂണില്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയുമാണ് ചെയ്തത്. ഒന്നര മെഗാവാട്ട് ശേഷിയുള്ള രണ്ടും അര മെഗാവാട്ട് ശേഷിയുള്ള ഒരു ജനറേറ്ററുമാണ് പദ്ധതിയിലുള്ളത്. രണ്ടാഴ്ചയായി രാത്രി രണ്ടും മൂന്നും മണിക്കൂറുകള്‍ നിര്‍ത്തിയിട്ടാണ് പകല്‍ സമയങ്ങളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രവൃത്തി ഉണ്ടെന്നു കാണിക്കുന്നതിനായി നാമാത്രമായ ഉല്പാദനമാണ് നടന്നിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍വരെ വൈദ്യുതി ഉല്പാദനം ചെറിയ തോതിലെങ്കിലും നടന്നിരുന്നു. ഹൈഡ്രല്‍ പദ്ധതികള്‍ക്കു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ചെറുകിട പദ്ധതികളിലൂടെ പരമാവധി വൈദ്യുതി സമാഹരിക്കുന്നതിനായാണ് ഇത്തരത്തില്‍ ചെറുകിട പദ്ധതികള്‍ ആരംഭിച്ചത്. എന്നാല്‍, ജലത്തെ മാത്രം ആശ്രയിക്കുന്ന ഇത്തരം പദ്ധതികള്‍ക്കു മഴക്കുറവ് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."