സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയിലേക്ക് ആറു പേര്‍ കൂടി
തൃശൂര്‍: കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതിയിലേക്ക് സുഭാഷ് ചന്ദ്രന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, ഇ.പി.രാജഗോപാലന്‍, പ്രൊഫ.വി.എന്‍.മുരളി, കെ.ഇ.എന്‍, പ്രൊഫ.എം.എംനാരായണന്‍ എന്നിവരെ കൂടി തെരഞ്ഞെടുത്തു.
അക്കാദമി പ്രസിഡന്റ് വൈശാഖന്‍, വൈസ് പ്രസിഡണ്ട് ഡോ.ഖദീജ മുംതാസ്, സെക്രട്ടറി ഡോ.കെ.പി മോഹനന്‍, ട്രഷറര്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍, സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ കൂടി അടങ്ങുന്നതാണ് നിര്‍വാഹകസമിതി.
വിവിധ ഉപസമിതികളെയും യോഗം തെരഞ്ഞെടുത്തു. കെ.പി.ശങ്കരന്‍ (പബ്ലിക്കേഷന്‍), രാവുണ്ണി (ലൈബ്രറി ആന്‍ഡ് റിസര്‍ച്ച്, വികസനം), ബി.എം.സുഹ്‌റ (സാഹിത്യലോകം), പ്രൊഫ.വി.സുകുമാരന്‍ (മലയാളം ലിറ്റററി സര്‍വേ), ഡോ.മ്യൂസ് മേരി ജോര്‍ജ് (പ്രോഗ്രാം), ടി.ഡി.രാമകൃഷ്ണന്‍ (പര്‍ച്ചേസ്), പ്രൊഫ.എം.എം.നാരായണന്‍ (സ്റ്റാഫ്) എന്നിവരാണ് ഉപസമിതി കണ്‍വീനര്‍മാര്‍.
വിവിധ സാംസ്‌കാരികസ്ഥാപനങ്ങളിലേക്കുള്ള അക്കാദമി പ്രതിനിധികളായി പി.വി.കെ.പനയാല്‍ (സംഗീത നാടക അക്കാദമി), രാവുണ്ണി (ചലച്ചിത്ര അക്കാദമി), എസ്.ജോസഫ് (ലളിതകലാ അക്കാദമി), ടി.പി.വേണുഗോപാലന്‍ (ഫോക്‌ലോര്‍ അക്കാദമി), മങ്ങാട് ബാലചന്ദ്രന്‍ (ബുക്ക്മാര്‍ക്ക്), ടി.ഡി.രാമകൃഷ്ണന്‍ (വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."