HOME
DETAILS

വരള്‍ച്ചാ ബാധിത പ്രദേശങ്ങളില്‍ കിയോസ്‌ക് സംവിധാനം വഴി കുടിവെള്ളമെത്തിക്കും

  
backup
December 07, 2016 | 6:12 AM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be-%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99-2

ശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്കിലെ വരള്‍ച്ചാ ബാധിതപ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് കിയോസ്‌ക്ക് സംവിധാനം വഴി നടപടിസ്വീകരിക്കണമെന്ന് റവന്യൂവകുപ്പിന് നിര്‍ദ്ദേശം.
വരള്‍ച്ചയെ നേരിടുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കോവൂര്‍കുഞ്ഞുമോന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ താലൂക്ക ്‌കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ഡെപ്യൂട്ടി കലക്ടര്‍(എല്‍.ആര്‍), തഹസില്‍ദാര്‍, വാട്ടര്‍ അതോറിറ്റി എക്‌സി. എന്‍ജിനിയര്‍, വില്ലേജ് ഓഫിസര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബി.ഡി.ഒ, വകുപ്പ ് മേധാവികള്‍ എന്നിവരുടെ സംയുക്തയോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്.
ജലസ്രോതസുകളില്‍നിന്നുള്ള ജലലഭ്യത കുറഞ്ഞിരിക്കുന്നതിനാല്‍ ചെറുകിടപദ്ധതികളില്‍ സംഭവിച്ചിട്ടുള്ള ചെറിയ തകരാറുകള്‍ പരിഹരിച്ച് കുടിവെള്ളമെത്തിക്കുന്നതിനുള്ള സത്വര നടപടിയുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. അഞ്ചു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വതപരിഹാരം കാണുന്നതിനുള്ള നടപടികളുടെ ഭാഗമായി വാര്‍ഡുതലത്തില്‍ കുടിവെള്ള പദ്ധതികള്‍ തയ്യാറാക്കി സംസ്ഥാനസര്‍ക്കാരിന് സമയബന്ധിതമായി സമര്‍പ്പിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദ്ദേശവും നല്‍കി. കനാലുകള്‍ വൃത്തിയാക്കുന്നതിന് പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണമെന്നും കുടിവെള്ള ക്ഷാമംനേരിടുന്ന അവസരത്തില്‍ പൈപ്പ്‌പൊട്ടി ജലംപാഴാകുന്നത് പരിഹരിക്കാന്‍ അടിയന്തിരനടപടിസ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  2 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  2 days ago
No Image

ലോർഡ്സിൽ ഇംഗ്ലീഷ് ബാറ്റർമാരുടെ തല്ലുവാങ്ങി ഗുർണൂർ ബ്രാർ; തകർന്നത് 51 വർഷം പഴക്കമുള്ള റെക്കോർഡ്!

Football
  •  2 days ago
No Image

'പൊതിച്ചോറ് വിതരണത്തിന് സർക്കാർ എതിരല്ല, എതിർപ്പ് സ്ഥലം കൈയേറ്റത്തിന്': വിശദീകരണവുമായി ആരോഗ്യമന്ത്രി

Kerala
  •  2 days ago
No Image

യുഎഇയിൽ എയർ ടാക്സികളും ഡ്രോണുകളും പറത്താൻ പുതിയ നിയമം; റേഡിയോ ഫ്രീക്വൻസി ചട്ടങ്ങൾ പുതുക്കി ടിഡിആർഎ

uae
  •  2 days ago
No Image

വെറും ചീത്തവിളി 'അശ്ലീല' കുറ്റകൃത്യമാകില്ല; നിർണായക വിധിയുമായി സുപ്രിംകോടതി

National
  •  2 days ago
No Image

അർജന്റീനയും സ്പെയിനും കളിക്കളത്തിൽ കീരിട പോര്; പക്ഷേ വാണിജ്യ ലോകകപ്പിൽ 'മുത്തമിട്ട്' ഇന്ത്യ!

Football
  •  2 days ago
No Image

മേഖലയെ കൂടുതൽ അശാന്തിയിലേക്ക് തള്ളിയിടരുത്; ഗൾഫ് പ്രതിസന്ധിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി യുഎഇ

uae
  •  2 days ago
No Image

ലോർഡ്സിൽ ചരിത്രം കുറിച്ച് ഡക്കറ്റും ബെഥേലും; ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

Football
  •  2 days ago
No Image

തലസ്ഥാനത്ത് വൻ ഹണിട്രാപ്പ്: വ്യവസായിയിൽ നിന്ന് അഞ്ച് കോടിയും സ്വത്തുക്കളും തട്ടിയെടുത്തു; യുവതിയടക്കം നാല് പേർക്കെതിരെ കേസ്

Kerala
  •  2 days ago