HOME
DETAILS
MAL
ഓട്ടോറിക്ഷകളിലും ചരക്കുവാഹനങ്ങളിലും ശബരിമലക്ക് പോകുന്നത് ഒഴിവാക്കണം: ആര്‍.ടി.ഒ
backup
December 09 2016 | 19:12 PM
കൊല്ലം: ഓട്ടോറിക്ഷകളിലും ചരക്കുവാഹനങ്ങളിലും ശബരിമലയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആര്‍ തുളസീധരന്‍പിള്ള അറിയിച്ചു.
പെര്‍മിറ്റില്ലാതെ ഓട്ടോറിക്ഷകള്‍ ശബരിമലക്ക് പോകുകയും പലവിധത്തിലുള്ള അപകടങ്ങളില്‍പ്പെടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കില്ല.
വാഴ, തേങ്ങാക്കുല എന്നിവയാല്‍ അലങ്കരിച്ച വാഹനങ്ങള്‍ ആനയുടെ ശ്രദ്ധയില്‍പ്പെട്ട് ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ബോര്‍ഡുകളുടെ ചിത്രങ്ങള്‍ പകര്‍ത്തി അതത് ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒകള്‍ക്ക് അയച്ച് ഉടമയുടെ പേരില്‍ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."