HOME
DETAILS
MAL
പുറ്റിങ്ങല്‍ വെടിക്കെട്ട്; സഹായധന വിതരണം 15ന് കൊല്ലത്ത്
backup
December 09 2016 | 19:12 PM
തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരുക്കേറ്റവര്‍ക്കുമുള്ള സഹായധന വിതരണം (കാരുണ്യരവം- 2016) 15ാം തീയതി വൈകുന്നേരം 4.30ന് കൊല്ലം സി. കേശവന് മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടത്തും.
മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിക്കും. മേയര്‍ രാജേന്ദ്രബാബു അദ്ധ്യക്ഷനാവും. ഡയാലിസിസ് സഹായ വിതരണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. മന്ത്രിമാരായ ജെ. മെഴ്സിക്കുട്ടിയമ്മ, കെ. രാജു, രവിപിള്ള ഫൗണ്ടേഷന് മാനേജിംഗ് ട്രസ്റ്റി ഡോ. ബി. രവി പിള്ള, യു.എ.ഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസയ്ന്‍ റഹ്മ അല്‍സാബി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, എന്‍.കെ പ്രേമചന്ദ്രന് എം.പി, പി.കെ കുഞ്ഞാലിക്കുട്ടി, ഒ. രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."