ദലിത് നേതാവ് ആശുപത്രി വിടുവാന്‍ ഒരുങ്ങുന്നു
കൊടുങ്ങല്ലൂര്‍: പൊലിസ് കാവലില്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ദലിത് നേതാവ് ആശുപത്രി വിടുവാന്‍ ഒരുങ്ങുന്നു. എറണാകുളം വടക്കുംപുറം തൈപ്പറമ്പില്‍ അനില്‍കുമാര്‍(45) നെയാണ് കഴിഞ്ഞ രണ്ടാഴ്ച മുമ്പ് കൊടുങ്ങല്ലൂരിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഒരു കൈ ഒടിഞ്ഞ് പ്ലാസ്റ്റര്‍ ഇട്ടും, കഴുത്തിലെ ഞെരമ്പിനും, നട്ടെല്ലിനും ക്ഷതമേറ്റ നിലയിലുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഇയാള്‍ ആശുപത്രിയിലെത്തി ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ രഹസ്യാന്വേഷണ വിഭാഗം ആസ്പത്രി പരിസരത്ത് എത്തിയിരുന്നു.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടുത്ത ദിവസം തന്നെ നിലമ്പൂര്‍ സി.ഐ. കെ.എം ദേവസ്യ അടക്കമുള്ള നിരവധി ഉയര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ നിലമ്പൂര്‍ സംഭവത്തിന് മുമ്പേ തന്നെ തിരുവനന്തപുരം കല്ലമ്പലത്ത് വെച്ച് രക്തസമ്മര്‍ദ്ദം വര്‍ധിച്ചതിനെ തുടര്‍ന്ന് വീണ് പരുക്കേറ്റിരുന്നുവെന്നും, ഇതിന്റെ ഭാഗമായി തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലും പരിശോധനകള്‍ക്ക് ശേഷമാണ് ഭാര്യ ജോലി ചെയ്യുന്ന ഈ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നുമാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞിട്ടുള്ളത്. അതേസമയം ഇയാള്‍ക്ക് വേണമെങ്കില്‍ ആശുപത്രി വിടാമെന്ന് ഇയാളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്.
ആശുപത്രി വിട്ടാലും പതിനഞ്ച് ദിവസമെങ്കിലും ഇയാള്‍ക്ക് ഫിസിയോ തെറാപ്പി ചികിത്സ തുടരേണ്ടി വരുമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊലിസ് കാവലില്‍ കഴിയുന്ന ഇയാളെ കാണുവാനെത്തുന്നവരെ പൊലിസ് നിരീക്ഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."