ധീരത; ദേശീയാംഗീകാരം ബദറുന്നിസക്ക്
പട്ടാമ്പി: പൂവക്കോട് കളത്തുംപടി ഹംസയുടെ മകള്‍ ബദറുന്നീസക്ക് ധീരതക്കുള്ള ദേശീയാംഗീകാരം. കുളത്തില്‍ മുങ്ങിതാഴ്ന്ന വീട്ടമ്മയെയും മകളേയും രക്ഷിച്ചതിനുള്ള അംഗീകാരമാണ് ബദറുന്നീസയെ തേടിയെത്തിയത്. മരുതൂര്‍ തെക്കേക്കര മണികണ്്ഠന്റെ ഭാര്യ രാജിയെയും മകള്‍ വിസ്മയുമാണ് ഒന്നരവര്‍ഷം മുന്‍പ്് വീടിനടുത്തുള്ള കുളത്തില്‍ മുങ്ങിതാഴ്ന്നത്. ആ സമയത്ത് കുളിക്കാന്‍ വന്ന ബദറുന്നീസ മുങ്ങിതാഴ്ന്ന് കൊണ്ടിരുന്ന ഇരുകൂട്ടരേയും എടുത്തുചാടി രക്ഷപ്പെടുത്തി.
നീന്തലറിയാത്ത വിസ്മയ വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് അമ്മ രാജിയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിതാഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും ജനപ്രതിനിധികളും ബദറുന്നീസയുടെ ധീരതയെ അഭിനന്ദിച്ചു. ഐ.സി.ഡി.എസ് ഓഫിസ് മുഖേന പ്രദേശത്തെ അങ്കണവാടി അധ്യാപിക ടി.വി കമല ധീരതക്കുള്ള അവാര്‍ഡിന് അപേക്ഷ നല്‍കിയത്.
ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫയര്‍ നാഷനല്‍ ബ്രേവറി അവാര്‍ഡിന് ബദറുന്നീസയെ തെരഞ്ഞെടുക്കപ്പെട്ടതായുള്ള കൗണ്‍സിലിന്റെ അറിയിപ്പ് കഴിഞ്ഞ ദിവസം ബദറുന്നീസക്ക് ലഭിച്ചു.
ജനുവരി 26 ന് റിപ്പംബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവാര്‍ഡ് നല്‍കും. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കാണിച്ച ധീരതക്കുള്ള അവാര്‍ഡ് പ്ലസ്ടുവിലെത്തിയ ബദറുന്നീസ പിതാവിനോടപ്പം റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ എത്താനുള്ള ക്ഷണം കിട്ടിയതിലുള്ള സന്തോഷത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."