കാട്ടാനശല്യം; സോളാര്‍ ഫെന്‍സിങ്: ഉന്നത സംഘം തിങ്കളാഴ്ചയെത്തും
മണ്ണാര്‍ക്കാട്: കാട്ടാനശല്ല്യം മൂലം പൊറുതിമുട്ടിയ മണ്ണാര്‍ക്കാട് താലൂക്കിലെ വിവിധ ഭാഗങ്ങളിലായി നിര്‍മ്മിക്കുന്ന 75 കിലോമീറ്റര്‍ നീളത്തിലുളള സൗരോര്‍ജ്ജ വൈദ്യുത വേലിയുടെ നിര്‍മ്മാണ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉന്നതതല വനം വകുപ്പ് സംഘം തിങ്കളാഴ്ച മണ്ണാര്‍ക്കാടെത്തും.
മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷനുകീഴില്‍ അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിലും മണ്ണാര്‍ക്കാട് മേഖലയിലെ ആനുമൂളി, തത്തേങ്ങലം, പൊതുവപ്പാടം, ഉപ്പുകുളം തുടങ്ങിയ സൈലന്റ് വാലി ബഫര്‍ സോണ്‍ മേഖലയിലുമാണ് വൈദ്യുതി വേലിയുടെ നിര്‍മ്മാണത്തിന് അനുമതിയായിട്ടുളളത്.
ഇതിനുമുന്നോടിയായി സ്ഥാപിക്കുന്ന ആനമൂളി മുതല്‍ മെഴുകുംപാറ വരെയുളള താല്‍കാലിക ഫെന്‍സിങ് പൂര്‍ത്തിയായി.
കഴിഞ്ഞ ഏതാനും മാസങ്ങളായി രൂക്ഷമായ കാട്ടാനശല്യമാണ് മണ്ണാര്‍ക്കാട് വനം വകുപ്പ് ഡിവിഷനുകീഴിലുണ്ടായിട്ടിളളത്.
സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്ന് കാട്ടാനകളെ തുരത്തുന്നതില്‍ പ്രാവീണം നേടിയ വിദഗ്ധ സംഘത്തെയുള്‍പ്പെടെ മണ്ണാര്‍ക്കാട് എത്തിച്ചാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാട്ടാനകളെ നാട്ടില്‍ നിന്നും തുരത്തുന്നത്.
തുരത്തുന്ന കാട്ടാനക്കൂട്ടം അടുത്ത ദിവസങ്ങളില്‍ വീണ്ടും തിരിച്ചിറങ്ങുന്നതും, ജനവാസകേന്ദ്രങ്ങളില്‍ വിഹരിക്കുന്നതും പതിവായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."