പാലക്കാട് ഓഫിസ് ആക്രമം പ്രതിഷേധാര്‍ഹം: കോടിയേരി
തിരുവനന്തപുരം: സി.പി.എം പാലക്കാട് ജില്ലാകമ്മിറ്റി ഓഫിസ് പ്രവര്‍ത്തിക്കുന്ന കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക മന്ദിരം പെട്രോള്‍ ബോംബെറിഞ്ഞ് അക്രമിച്ചതിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 35ഓളം പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ജില്ലാകമ്മിറ്റി ഓഫിസിന് നേരെയുള്ള അക്രമം ഗൗരവമായി കാണണം.
ജില്ലയിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയുള്ള പാര്‍ട്ടിയാണ് സി.പി.എം അതിന്റെ ജില്ലാകമ്മിറ്റി ഓഫീസിന് നേരെ ആസൂത്രിതമായി അക്രമം നടത്തി പാര്‍ട്ടിയെ ഭയപ്പെടുത്താമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. ഇത്തരം അക്രമങ്ങളെയെല്ലാം ജനങ്ങളെ അണിനിരത്തി ചെറുത്ത് നിന്ന് വളര്‍ന്നുവന്ന പാര്‍ട്ടിയാണ് പാലക്കാട് ജില്ലയിലുള്ളത്.
പാര്‍ട്ടിയുടെ വളര്‍ച്ചയിലും ജനപിന്തുണയിലും അസൂയ പൂണ്ട് ഇത്തരം ശക്തികള്‍ നടത്തുന്ന അക്രമങ്ങളെ പ്രതിരോധിക്കാന്‍ എല്ലാ പാര്‍ട്ടി ബന്ധുക്കളും രംഗത്തുവരണം. പാര്‍ട്ടി ഓഫീസിന് നേരെ ആസൂത്രിതമായി നടത്തിയ അക്രമത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്നും അക്രമകാരികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."