പഞ്ചായത്ത് ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന്
ആലത്തൂര്‍: ഗ്രാമപഞ്ചായത്ത് ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി. മുന്‍കാലങ്ങളില്‍ പഞ്ചായത്തിന്റെ പരിധിയില്‍ പെട്ട പാവപ്പെട്ട ജനവിഭാഗങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം ഭിക്ഷാടനവുമായി ബന്ധപ്പെട്ട് വീടുകളിലും കച്ചവടസ്ഥാപനങ്ങളിലും വരികയും അവര്‍ക്ക് ജനങ്ങള്‍ ഭിക്ഷ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭിക്ഷക്കാരെ കേരളത്തിലെത്തിച്ച് കൊണ്ട് ഒരു ഭിക്ഷാടന മാഫിയ തന്നെ രൂപപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഇത്തരം മാഫിയകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇന്റലിജന്റ് റിപ്പോര്‍ട്ടുള്ളതായി പൊലിസ് സ്ഥിരീകരിക്കുന്നു. ഇത്തരം മാഫിയകളെ പഞ്ചായത്ത് പരിധിക്കുള്ളില്‍നിന്ന് പുറത്താക്കി ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷിതത്വം നല്‍കുന്നതിന്റെ ഭാഗമായി ആലത്തൂര്‍ പഞ്ചായത്ത് ഭിക്ഷാടന നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്ന് പഞ്ചായത്ത് ഭരണ സമിതിയോട് ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു.
ഭിക്ഷാടന മാഫിയ; മുന്നറിയിപ്പുമായി പൊലിസ്
മണ്ണാര്‍ക്കാട്: ഭിക്ഷാടന മാഫിയകളില്‍പ്പെട്ട സംഘം കുട്ടികളെ തട്ടികൊണ്ടുപോവുകയും മോഷണമുപ്പെടെയുളളവ നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് മുന്നറിയിപ്പുമായി മണ്ണാര്‍ക്കാട് പൊലിസ്. മണ്ണാര്‍ക്കാട് ഫ്രണ്ട്‌സ് പൊലിസിന്റെ നേതൃത്വത്തിലാണ് നഗര - ഗ്രാമപ്രദേശങ്ങളില്‍ ഭിക്ഷാടന മാഫിയക്കെതിരെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശങ്ങളുമായി പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. കുട്ടികളെ തട്ടികൊണ്ടുപോവാന്‍ ശ്രമങ്ങളുണ്ടായി എന്ന കിംവദന്തികള്‍ വ്യാപകമായതിന്റെ പശ്ചാതലത്തിലാണ് വീടുകളില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പെടെ പ്രതിപാദിച്ച് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സംശയം തോന്നുന്നവരെ കുറിച്ച് വിവരങ്ങള്‍ നല്‍കാനും സഹായങ്ങള്‍ക്ക് മണ്ണാര്‍ക്കാട്, കല്ലടിക്കോട്, നാട്ടുകല്‍ പൊലിസ് സ്റ്റേഷനുകളില്‍ ബന്ധപ്പെടാനുളള നമ്പറുകളും പോസ്റ്ററുകളിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."