പഞ്ചായത്ത് കിണര്‍ അപകട ഭീഷണിയാവുന്നു
മാള : ഗ്രാമപഞ്ചായത്തിലെ അഷ്ടമിച്ചിറ കാട്ടിക്കര കുന്ന് പ്രദേശത്തെ പഞ്ചായത്ത് കിണര്‍ അപകട ഭീഷണിയാവുന്നു. പഴക്കമേറെയുള്ള കിണറിന് ചുറ്റുമതില്‍ തകര്‍ന്നതാണ് വിനയായത്. 2013 ല്‍ തകര്‍ന്ന സംരക്ഷണ ഭിത്തി നാളിത് വരെയായിട്ടും കെട്ടി സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രദേശ വാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ട്.
ജനവാസ കേന്ദ്രത്തിലെ ഈ കിണറിന് നാല്പതടിയോളം ആഴമുണ്ട്. കനത്ത വേനലിലും വറ്റാത്ത കുടിവെള്ള സ്രോതസായ കിണര്‍ പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ഈ കിണറിനെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്ത് റോഡരികിലുള്ള കിണറിനു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നുണ്ട്. വിവിധ സ്കൂള്‍ വാഹനങ്ങള്‍ കിണറിനു സമീപമുള്ള റോഡിലൂടെ ദിനേന കടന്നുപോകുന്നുണ്ട്.
സംരക്ഷണ ഭിത്തി കൂടുതല്‍ തകര്‍ന്നാല്‍ അപകടങ്ങള്‍ക്ക് സാധ്യത ഏറെയാണ്. മാള പഞ്ചായത്ത് വാര്‍ഡ് ഇരുപതിലെ കിണറിന് സംരക്ഷണ ഭിത്തി തീര്‍ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."