HOME
DETAILS

ഏജന്‍സികള്‍ക്ക് ഒന്നിലധികം ഉംറ വിസ അനുവദിക്കാന്‍ അനുമതി

  
backup
December 09 2016 | 21:12 PM

%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%a7

 

ജിദ്ദ: ഉംറ സര്‍വിസ് ഏജന്‍സികള്‍ക്ക് ഒന്നിലധികം ഉംറ വിസ അനുവദിക്കാന്‍ ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചു. മൂന്നു ഗ്രൂപ്പ് ലീഡര്‍മാര്‍ക്കാണ് വിസ അനുവദിക്കുക. ഒരു ഉംറ സീസണ്‍ ആയിരിക്കും വിസയുടെ കാലാവധി.
ഈ വര്‍ഷം മുതല്‍ ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവര്‍ രണ്ടായിരം റിയാല്‍ ഫീസ് അടയ്ക്കണമെന്ന നിയമം ഉംറ സര്‍വിസ് ഏജന്‍സികള്‍ക്ക് സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഉംറ സംഘത്തോടൊപ്പം വരുന്ന ഗ്രൂപ്പ് ലീഡര്‍മാരും സഹായികളും ഫീസ് അടയ്‌ക്കേണ്ടി വരും. ഈ ഫീസും തീര്‍ഥാടകരില്‍ നിന്നാണ് ഇപ്പോള്‍ ഏജന്റുമാര്‍ ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് വിദേശത്തുള്ള സര്‍വിസ് ഏജന്‍സികള്‍ക്ക് മള്‍ട്ടിപ്പ്ള്‍ ഉംറ വിസ അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതുപ്രകാരം മള്‍ട്ടിപ്പ്ള്‍ വിസയുള്ളവര്‍ക്ക് ഒരു ഉംറ സീസണില്‍ എത്ര തവണ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം. ഒരു സര്‍വിസ് ഏജന്‍സിയില്‍ നിന്ന് പരമാവധി മൂന്നു പേര്‍ക്ക് മാത്രമേ മള്‍ട്ടിപ്പ്ള്‍ ഉംറ വിസ അനുവദിക്കുകയുള്ളൂ. ഇവരുടെ പേരു വിവരങ്ങള്‍ നേരത്തെ അധികൃതര്‍ക്ക് നല്‍കണം. മള്‍ട്ടിപ്പ്ള്‍ വിസ അടിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവരുടെ പേരിലേക്ക് മാറ്റാന്‍ കഴിയില്ല. വിസയടിക്കേണ്ട മൂന്നാളുകളുടെ പേര് വിവരങ്ങള്‍ ആവശ്യപ്പെട്ടു കേരളത്തിലെ പല ഏജന്‍സികള്‍ക്കും സഊദിയിലെ സര്‍വിസ് ഏജന്‍സികളില്‍ നിന്നും കത്ത് കിട്ടി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ ഉംറ നിര്‍വഹിച്ചവര്‍ ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുമ്പോള്‍ രണ്ടായിരം റിയാല്‍ ഫീസ് ഈടാക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് ഈ വര്‍ഷം മുതല്‍ ആവര്‍ത്തിച്ചു ഉംറ നിര്‍വഹിക്കുന്നവര്‍ക്ക് മാത്രമാക്കിയത് ഏതാനും ദിവസം മുമ്പാണ്. ഗ്രൂപ്പ് ലീഡര്‍മാര്‍ക്ക് മള്‍ട്ടിപ്പ്ള്‍ ഉംറ വിസ അടിക്കുകകൂടി ചെയ്യുന്നതോടെ ഗ്രൂപ്പുകള്‍ തീര്‍ഥാടകരില്‍ നിന്ന് ഈയിനത്തില്‍ ഈടാക്കിയിരുന്ന അധിക ചാര്‍ജ് ഇല്ലാതാകും എന്നാണു പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിൽ

Kerala
  •  13 days ago
No Image

തിരുവനന്തപുരം; വർക്ക് സൈറ്റിൽ നിന്ന് ടൺ കണക്കിന് ഇരുമ്പ് കമ്പിയും നിർമാണ സാമഗ്രികളും മോഷ്ടിച്ച പ്രതികൾ പിടിയിൽ

Kerala
  •  13 days ago
No Image

ഉത്തർപ്രദേശിൽ ഥാറിന് മുകളിൽ മണ്ണുകയറ്റി റോഡിൽ അഭ്യാസം; വീഡിയോ വൈറലായി പക്ഷേ പണി പാളി

National
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ടിആർ 17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ആർടിഎ

uae
  •  13 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; അഞ്ചാം പോരും ഒപ്പത്തിനൊപ്പം

Others
  •  13 days ago
No Image

സന്ദർശക വീസ നിയമം പരിഷ്കരിച്ചത് ഇരുട്ടടി; ഇനി വീസ പുതുക്കാൻ 30 ദിവസത്തെ ഇടവേള ആവശ്യം

uae
  •  13 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; എടിഎമ്മിൽ നിന്ന് പണമെടുക്കാനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു

National
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ഡിസംബർ 2, 3 തീയതികളിൽ ഷാർജയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

മലപ്പുറത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  14 days ago
No Image

പന്നിയങ്കരയിൽ ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ട് ലോറി ഇടിച്ചുകയറി; അപകടമൊഴിവായത് തലനാരിഴയ്ക്ക്

Kerala
  •  14 days ago