എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സമ്മേളനം ഇന്ന്
കോഴിക്കോട്: കേരള സ്റ്റേറ്റ് എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.എസ്.ഇ.ഒ.എ) 37-ാം സംസ്ഥാന സമ്മേളനം ഇന്നു രാവിലെ 9.30ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ കെ.ആര്‍ ജയപ്രകാശ് നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും.
സമൂഹ്യപ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ടുള്ള സംഘടനാ പ്രവര്‍ത്തനത്തനത്തിനും സംസ്ഥാന ലഹരി വര്‍ജന മിഷന്റെ 'വിമുക്തി' ദൗത്യം വിജയിപ്പിക്കുന്നതിനും ആവശ്യമായ കര്‍മ പരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്റ് അജിത്‌ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ്‌സിങ്ങും ചടങ്ങില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി കൃഷ്ണദാസന്‍ പോറ്റി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ സി.കെ സുരേഷ്, കൃഷ്ണകുമാര്‍, സുഗുണന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."