സംരക്ഷണമറയില്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാന്‍ നടപടിയായില്ല
തൊട്ടില്‍പ്പാലം: റോഡരികിലെ സംരക്ഷണമറയില്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റിസ്ഥാപിക്കാന്‍ ഇനിയും നടപടിയില്ല. കാവിലുംപാറ ആശ്വാസിയില്‍ ആനക്കുളം റോഡിനു സമീപത്തുള്ള വൈദ്യുത ട്രാന്‍ഫോമറാണ് അപകടക്കെണിയൊരുക്കിയിട്ടും മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാതിരിക്കുന്നത്. സംരക്ഷണമറയില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് വലിയ അപകടഭീഷണിയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സൃഷ്ടിക്കുന്നത്. മാറ്റിസ്ഥാപിക്കുന്നില്ലെങ്കിലും അടിയന്തിരമായി വേലിയെങ്കിലും കെട്ടണമെന്ന പ്രദേശവാസികളുടെ നിരന്തര ആവശ്യം അധികൃതര്‍ കേട്ടില്ലെന്ന് നടിക്കുകയാണ്. ഇതുസംബന്ധിച്ച് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി തൊട്ടില്‍പ്പാലത്തെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിലെത്തി എ.ഇക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സ്ഥലം സന്ദര്‍ശിക്കാമെന്നും ആവശ്യമായ നടപടി വേഗത്തിലാക്കാമെന്നും പഞ്ചായത്ത് കമ്മിറ്റിക്ക് എ.ഇ ഉറപ്പുംനല്‍കി. എന്നാല്‍ ഇതുവരെയും യാതൊരു പരിഹാര നടപടിയും ചെയ്തിട്ടില്ല.
ദിവസവും നിരവധി വിദ്യാര്‍ഥികളടക്കമുള്ളവര്‍ വാഹനം കാത്തുനില്‍കുന്ന ബസ് സ്‌റ്റോപ്പിനു തൊട്ടടുത്താണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത്. ചുറ്റിനും നിരവധി വീടുകളുമുണ്ടണ്ട്. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്നിടത്ത് സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വഴിയരികില്‍ തറ ഉയര്‍ത്തിക്കെട്ടാതെയാണ് ട്രാന്‍സ്‌ഫോര്‍മര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ചത്. ചെറിയകുട്ടികള്‍ക്കുപോലും ഫ്യൂസുകള്‍ ഊരിയെടുക്കാമെന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."