HOME
DETAILS

അസ്തമിച്ചത് കേരളത്തിന്റെ ഗുരുപ്രഭ

  
backup
December 14 2016 | 23:12 PM

%e0%b4%85%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

കര്‍മശാസ്ത്രത്തിന്റെ മര്‍മം തൊട്ടറിഞ്ഞ ഗുരുശ്രേഷ്ഠന്‍, വര്‍ത്തമാന മലയാളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മത കലാലയങ്ങളുടെ ഒട്ടുമിക്ക സാരഥികളുടെയും അഭിവന്ദ്യഗുരു, കേരളത്തിലങ്ങോളമിങ്ങോളം നിലകൊള്ളുന്ന മതകലാലയങ്ങളിലൂടെ പ്രസരിക്കുന്ന അറിവിന്റെ ഉറവിടമായി ജ്വലിച്ചുനിന്ന പണ്ഡിതന്‍, ഉമ്മുല്‍ മദാരിസ് പട്ടിക്കാട് ജാമിഅ: നൂരിയ്യയിലെ അനുഗ്രഹീത ഗുരുസാന്നിധ്യം, എല്ലാത്തിനുമുപരി സമസ്തയുടെ അധ്യക്ഷന്‍...തന്റേതായ ജീവിതചിട്ടയിലൂടെ ഇതര പണ്ഡിതരില്‍നിന്ന് എന്നും വേറിട്ടു നില്‍ക്കുന്ന 'എ.പി ഉസ്താദ് ' എന്ന കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാരെ വിശേഷിപ്പിക്കാന്‍ വാക്കുകളേറെയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രത്തിലെ ഒന്‍പതാമത്തെ പ്രസിഡന്റ് പദവിയിലിരിക്കെയാണ് ഉസ്താദ് യാത്രയാവുന്നത്.

 

1942ലാണ് മുഹമ്മദ് മുസ്‌ലിയാരുടെ ജനനം. പിതാവ് ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പു. മാതാവ് ആമിന. ഉപ്പ കൃഷിക്കാരനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പഴയ മതവിദ്യാഭ്യാസ സംവിധാനമായ ഓത്തുപള്ളിയില്‍ വച്ചു തന്നെയായിരുന്നു. മൊയ്തുപ്പ മൊല്ലയായിരുന്നു അന്നത്തെ ഗുരുനാഥന്‍. ശേഷം എളാപ്പയായ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു. 'ഖത്വറുന്നദ' വരെയുള്ള കിതാബുകള്‍ എളാപ്പയില്‍ നിന്നാണ് ഓതിയത്. ശേഷം ഭാര്യാപിതാവായ ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കൊളപ്പുറത്തായിരുന്നു അദ്ദേഹം ദര്‍സ് നടത്തിയിരുന്നത്. അവിടെ നിന്നാണ് ഒട്ടുമിക്ക കിതാബുകളും അദ്ദേഹം ഓതിത്തീര്‍ത്തത്.


ശേഷം പ്രമുഖ പണ്ഡിതനും സമസ്ത മുശാവറയിലെ അംഗവുമായിരുന്ന പോത്തന്‍ അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സിലും മണ്ണാര്‍ക്കാട് കുഞ്ഞായീന്‍ മുസ്‌ലിയാരുടെ ദര്‍സിലും എ.പി ഉസ്താദ് പഠിച്ചിട്ടുണ്ട്. 1962-63 കാലയളവില്‍ പട്ടിക്കാട് ജാമിഅയിലെ പ്രഥമ ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. 1964ലാണ് ജാമിഅയില്‍ നിന്നു പുറത്തിറങ്ങിയത്.
തുടര്‍ന്ന് മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ ദര്‍സ് നടത്താന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. 1971ല്‍ ഉസ്താദിനെ ജാമിഅയില്‍ മുദരിസാക്കിയത് ബാഫഖി തങ്ങളായിരുന്നു.
ജാമിഅയുടെ കമ്മിറ്റി മീറ്റിങ്ങിലേക്ക് ഉസ്താദിനെ ക്ഷണിക്കുകയും മുദരിസായി ചാര്‍ജെടുക്കാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅയിലെ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണ്.


1995ല്‍ ചെമ്മാട് ദര്‍സ് നടത്തുമ്പോഴാണ് മുശാവറയിലേക്കു തിരഞ്ഞെടുക്കുന്നത്. ഉടന്‍തന്നെ ഫത്‌വാ കമ്മിറ്റിയിലും അംഗമായി. 2012ല്‍ വൈസ് പ്രസിഡന്റായി. പിന്നീട് കോയക്കുട്ടി മുസ്‌ലിയാര്‍ മരണപ്പെട്ട ഒഴിവിലേക്ക് ഈ വര്‍ഷം ജൂണ്‍ ഒന്നിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ആലപ്പുഴയിലെ സമസ്തയുടെ 90-ാം വാര്‍ഷിക സമ്മേളനത്തില്‍ കോയക്കുട്ടി ഉസ്താദിനു പകരം മഹാസമ്മേളനത്തെ നിയന്ത്രിച്ചതും അദ്ദേഹമായിരുന്നു.കൃത്യമായ ജീവിതചിട്ടകളും കണിശമായ നിലപാടുകളും വച്ചുപുലര്‍ത്തുന്ന ആളായിരുന്നു ഉസ്താദ്. ജാമിഅയില്‍നിന്നു പഠിച്ചിറങ്ങിയവരും മറ്റും ഉസ്താദിന്റെ ഈ കണിശതയെക്കുറിച്ച് ഏറെ പറയാറുണ്ട്. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരടക്കമുള്ള ഉന്നതരായ പണ്ഡിതരുള്ള കാലത്തും പലപ്പോഴും ജാമിഅയിലെ അവസാന വാക്ക് എ.പി ഉസ്താദായിരുന്നു.


സ്ത്രീകളുടെ പഠനം, തൊഴില്‍, പൊതുപ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിനു കൃത്യമായ നിലപാടുണ്ടായിരുന്നു. ഈ രംഗത്തെ പാരമ്പര്യ നിലപാട് മാറ്റേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു ഉസ്താദിന്റെ പക്ഷം.
ശരീഅത്തിനു വിരുദ്ധമല്ലാത്ത രീതിയിലുള്ള സ്ത്രീയുടെ പഠനത്തിനോ തൊഴിലിനോ പൊതുപ്രവര്‍ത്തനത്തിനോ സമസ്ത എതിരുമല്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.സമസ്ത ഒരു കാര്യം പറഞ്ഞാല്‍ അതു തിരുത്തേണ്ട അനുഭവം ഉണ്ടാവാറില്ലെന്നും ഉസ്താദ് പറയാറുണ്ടായിരുന്നു.


വനിതാ സംഘടനയെക്കുറിച്ചുണ്ടായ ചര്‍ച്ചയിലും ഉസ്താദ് നിലപാട് വ്യക്തിമാക്കിയിരുന്നു. നിബന്ധനകളൊത്തു സ്ത്രീകള്‍ കൂടിയിരിക്കുന്നതില്‍ തെറ്റില്ലെന്നും ആ നിബന്ധനകള്‍ പലപ്പോഴും സംഭവിക്കാറില്ലെന്നുമായിരുന്നു ഉസ്താദിന്റെ അഭിപ്രായം.
അലനല്ലൂര്‍ പള്ളിയിലെ ഖുത്വുബ കേസില്‍ ഉസ്താദ് കോടതിയില്‍ കയറിയ അനുഭവവുമുണ്ടായിട്ടുണ്ട്. വെളിയഞ്ചേരി പള്ളിയില്‍ ഖുത്വുബ പരിഭാഷയെ ചൊല്ലി നാട്ടുകാര്‍ക്കിടയില്‍ തര്‍ക്കം മൂര്‍ച്ഛിച്ചപ്പോഴായിരുന്നു അത്. പ്രശ്‌നം കേസായി കോടതിയിലെത്തി.
ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു സുന്നി പക്ഷത്തെ സാക്ഷി. പെരിന്തല്‍മണ്ണ കോടതിയിലായിരുന്നു വാദം നടന്നത്. അത് സുന്നിപക്ഷത്തിന്റെ തെളിവുകള്‍ക്കായി ഹസന്‍ മുസ്‌ലിയാര്‍ക്ക് കിതാബ് മറിച്ചുകൊടുത്തിരുന്നത് എ.പി ഉസ്താദായിരുന്നു.
കേസ് അവസാനം സുന്നികള്‍ക്കനുകൂലമായി പര്യവസാനിക്കുകയായിരുന്നു.ഒരു തലമുറയുടെ ആദര്‍ശകരുത്തും ആത്മീയകാവലുമായി നിലകൊണ്ട ഉസ്താദിന്റെ വിയോഗം കേരളത്തിലെ സുന്നി സമൂഹത്തിനു തീരാനഷ്ടമാണ്. വിവാദ വിഷയങ്ങളും സന്ദിഗ്ധഘട്ടങ്ങളും വരുമ്പോള്‍ ഇനി അവസാനത്തെ തീര്‍പ്പു കല്‍പിക്കാന്‍ 'എ.പി ഉസ്താദു'ണ്ടാകില്ലെന്ന വേദനയായിരിക്കും ബാക്കിയാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  5 days ago
No Image

നടിയെ ആക്രമിച്ച കേസ്: മെമ്മറികാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഇടപെടല്‍ തേടി രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

Kerala
  •  5 days ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്:  സമസ്ത കക്ഷി ചേരാന്‍ ഹരജി ഫയല്‍ ചെയ്തു

National
  •  5 days ago
No Image

ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റിലിടിച്ചു; 20കാരിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

യുഎഇ; ഓരോ വര്‍ഷവും പുറന്തള്ളപ്പെടുന്നത് 25 ദശലക്ഷം ഷൂകള്‍; ഫാഷന്‍ മാലിന്യങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധര്‍

uae
  •  5 days ago
No Image

'ഭൂതകാലത്തിന്റെ മുറിവുകളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുക, ഒന്നിച്ചു നിന്ന് മുന്നേറുക' സിറിയന്‍ ജനതയെ അഭിനന്ദിച്ച് ഹമാസ് 

International
  •  5 days ago
No Image

ഇനി സംസ്ഥാനത്തെവിടെയും വാഹനം രജിസ്റ്റർ ചെയ്യാം; ഉത്തരവിറക്കി മോട്ടോർവാഹന വകുപ്പ് 

Kerala
  •  5 days ago
No Image

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരന്‍ ഒത്മാന്‍ എല്‍ ബല്ലൂട്ടി ദുബൈ പൊലിസ് പിടിയില്‍

uae
  •  5 days ago
No Image

സ്വപ്ന റൺവേയിൽനിന്ന് ജുമാനയുടെ ടേക്ക്ഓഫ് ; ഏഴ് മണിക്കൂർ പരീക്ഷണ വിമാനപ്പറക്കൽ വിജയകരമാക്കി 19കാരി

Kerala
  •  5 days ago