HOME
DETAILS

ഡിവൈഡര്‍ അപകടം വീണ്ടും: പള്ളിക്കുന്നില്‍ കാറുകള്‍ കൂട്ടിയിടിച്ചു

  
backup
December 16, 2016 | 5:22 AM

%e0%b4%a1%e0%b4%bf%e0%b4%b5%e0%b5%88%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%82-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa

കണ്ണൂര്‍: ദേശീയപാത പള്ളിക്കുന്നില്‍ ഡിവൈഡറിലിടിച്ച് വീണ്ടും വാഹനാപകടം. ഇന്നലെ രാത്രി ഒന്‍പതോടെ വനിതാ കോളജിനു സമീപമാണ് തളിപ്പറമ്പ് ഭാഗത്തു നിന്നു തലശ്ശേരിയിലേക്കു പോവുകയായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ചതിനു ശേഷം ലോറിക്കും മറ്റൊരു കാറിനും കൂട്ടിയിടിച്ചത്.
അപകടത്തില്‍ സ്ത്രീ ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരുക്കേറ്റു. തലശ്ശേരി തിരുവങ്ങാട് സ്വദേശികളായ പത്മരാജന്‍ (40), അഞ്ജന(34) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരേ ദിശയിലേക്കു പോവുകയായിരുന്ന മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍. 13 പി 6226 സാന്‍ട്രോ കാര്‍ ആദ്യം ഡിവൈഡറില്‍ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് ലോറിയിലും പിന്നീട് മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കെ.എല്‍ 10 എ.പി 8033 കാറിലും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ച കാറിന്റെ പിന്‍ഭാഗത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു. ലോറി നിര്‍ത്താതെ പോവുകയായിരുന്നു. പരുക്കേറ്റവരെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയപാത പുതിയതെരു-പള്ളിക്കുന്ന് ഭാഗങ്ങളില്‍ സ്ഥാപിച്ച ഡിവൈഡറുകളില്‍ തട്ടി വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയാണ്. റിഫഌക്ടറുകളോ മറ്റ് ഫഌറസന്റ് ലൈറ്റുകളോ ഇല്ലാതെയാണ് മിക്ക ഡിവൈഡറുകളുമുള്ളത്. ഇതിന്റെ അരികുകള്‍ കാണാത്തതിനാല്‍ ഡിവൈഡറുകളുടെ മുകളിലേക്കു കയറിയാണ് ഭൂരിഭാഗം വാഹനങ്ങളും അപകടത്തില്‍പെടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ നല്‍കിയത് 'പത്തുതവണ'; വെളിപ്പെടുത്തി സത്യാകി സവര്‍ക്കര്‍

Kerala
  •  14 days ago
No Image

സിയോളിലെ കണ്ണീർത്തുളികൾ ന്യൂജഴ്സിയിൽ കനലായി എരിയുമ്പോൾ!

Football
  •  14 days ago
No Image

മുഹറം 10 (ആശൂറാഅ്) ജൂണ്‍ 26ന് (വെള്ളി)

Kerala
  •  14 days ago
No Image

'അലി ഖാംനഇയുടെ അനന്തരവന്‍' ഉടന്‍ ഗുജറാത്ത് വിട്ടുപോണം; ഉത്തര്‍പ്രദേശുകാരനായ മുസ്‌ലിം തൊഴിലാളിയെ ആക്രമിച്ച് ബജ്‌റങ്ദള്‍ 

National
  •  14 days ago
No Image

യുഎഇ നികുതി വരുമാനത്തിൽ വൻ കുതിച്ചുചാട്ടം; ഖജനാവിലേക്ക് ഒഴുകിയത് 46 ബില്യൺ ദിർഹം

uae
  •  14 days ago
No Image

ലോകകപ്പിലെ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന ടീം ഞങ്ങളാണ്'; യു.എസ് വിടാൻ ഉത്തരവ് ലഭിച്ചതിന് പിന്നാലെ ഇറാൻ കോച്ച്

Football
  •  14 days ago
No Image

ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സില്‍ ഖത്തറിന് തിളക്കമാര്‍ന്ന നേട്ടം; മെന മേഖലയിലെ ഏറ്റവും സമാധാനപരമായ രാജ്യം

qatar
  •  14 days ago
No Image

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ചക്കേസിലെ പ്രതിക്കും പുനഃപരീക്ഷ എഴുതാം; അനുമതി നല്‍കി ഡല്‍ഹി ഹൈക്കോടതി 

National
  •  14 days ago
No Image

അനധികൃത കുടിയേറ്റം; ഗുരുഗ്രാമിൽ 13 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  14 days ago
No Image

ശൈഖ് മുഹമ്മദിനെ 'യോദ്ധാവ്' എന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്; യുഎഇ ശക്തമായ സഖ്യകക്ഷയെന്നും യുഎസ് പ്രസിഡന്റ്

uae
  •  14 days ago