HOME
DETAILS
MAL
പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹരായത് രണ്ടുപേര്‍
backup
December 17 2016 | 04:12 AM
ജിദ്ദ: ഇക്കൊല്ലത്തെ പ്രവാസി ഭാരതീയ പുരസ്കാരത്തിന് സഊദിയില്‍നിന്ന് അര്‍ഹരായത് രണ്ടു പേര്. റിയാദിലെ ഹിന്ദുസ്ഥാനി ബസം ഇ ഉര്‍ദുവിന്റെ അധ്യക്ഷനായ മുഹമ്മദ് അബ്ദുല്‍ റഹ്മാനും പെട്രോ റാബില്‍ നിന്നുളള മെക്കാനിക്കല്‍ എന്‍ജിനീയറായ ശേഷു കുമാര്‍ പിത്താനിയുമാണ് പുരസ്കാര ജേതാക്കള്‍. അബ്ദുല്‍ റഹ്മാന് എന്‍ജിനീയറും സാമൂഹികപ്രവര്‍ത്തകനുമാണ്. സഊദിയിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഇവരെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ബംഗളൂരുവിലാണ് പതിനാലാമത് പ്രവാസി ഭാരതീയ ദിനാഘോഷ ചടങ്ങുകള്‍ നടക്കുക. ഇക്കൊല്ലം 15 ഇന്ത്യക്കാരെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നായി അവാര്‍ഡിനായി തെരഞ്ഞെടുത്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."