അലെപ്പോ നരകത്തിനു തുല്യം, നമ്മള് സിറിയയില്‍ തോറ്റിരിക്കുന്നു; ബാന്‍ കി മൂണ്‍
ന്യൂയോര്‍ക്ക്: രക്തരൂക്ഷിതമായ അലെപ്പോയുടെ അവസ്ഥയെ നരകത്തിനു തുല്യമാണെന്ന് ഉപമിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ലോക മനസ്സാക്ഷിക്ക് വലിയൊരു വിടവായി സിറിയന്‍ പ്രശ്നം അവശേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
''അലെപ്പോ ഇപ്പോള്‍ നരകത്തിനു തുല്യമാണ്. സിറിയന്‍ ജനങ്ങളുടെ കാര്യത്തില്‍ നമ്മളെല്ലാവരും തോറ്റിരിക്കുകയാണ്. നമ്മള് കാണുന്ന ക്രൂരതയാര്‍ന്ന കുറ്റകൃത്യങ്ങളുടെ മേല്‍ കരുണ, നീതി, ഉത്തരവാദിത്തം എന്നിവ അതിജീവിച്ചാലേ സമാധാനം സാധ്യമാവൂ''- ബാന്‍ കി മൂണ്‍ പറഞ്ഞു.
വിമതരുടെ കൈവശമുള്ള കിഴക്കന്‍ അലെപ്പോയില്‍ നിന്ന് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി മൂവായിരത്തോളം പേരെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍ വിമതര്‍ പ്രശ്നമുണ്ടാക്കുന്നുവെന്ന് കാണിച്ച് ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കുകയും നാലു രക്ഷാപ്രവര്‍ത്തകരെ സര്‍ക്കാര്‍ സൈന്യം വെടിവച്ചു കൊല്ലുകയും ചെയ്തു. ഇതിനിടെയാണ് ബാന്‍ കി മൂണിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."