പവിത്രനെ കൊലപ്പെടുത്തിയത് തലശ്ശേരിയിലെ അക്രമി സംഘമെന്നു പൊലിസ്
തലശ്ശേരി: സി.പി.എം ചിറ്റാരിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയംഗം ഗണപതിയാടന്‍ പവിത്രനെ കൊലപ്പെടുത്തിയത് തലശ്ശേരിയിലെ അക്രമി സംഘമാണെന്ന് പുനരന്വേഷണത്തില്‍ പൊലിസ് കണ്ടെത്തി. തലശ്ശേരിയിലെ അഞ്ചംഗ സംഘമാണ് കൊല നടത്തിയതെന്ന് അന്വേഷണ സംഘം നടത്തിയ തെളിവെടുപ്പില്‍ വ്യക്തമായി. യഥാര്‍ഥ പ്രതികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലിസ്. പവിത്രനെ കൊലപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ നേതാക്കളില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ മരണപ്പെടുകയും ചെയ്തതായി പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. പവിത്രന് വധക്കേസില്‍ നേരത്തെ അറസ്റ്റിലായ ആറ് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരില്‍ അഞ്ചു പേരും നിരപരാധികളാണെന്നു പുനരന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂത്തുപറമ്പ് പൊലിസ് സ്റ്റേഷനില്‍ വിളിപ്പിച്ച ശേഷം കേസില്‍ പ്രതിയാക്കുകയായിരുന്നെന്നു നേരത്തെ കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി പൊലിസി നു മൊഴി നല്‍കിയിരുന്നു. ഇവര്‍ റിമാന്‍ഡില്‍ നിന്നിറങ്ങിയ ശേഷം ഏറെക്കാലം ഒളിവിലാണു താമസിച്ചതെന്നും സി.പി.എം കേന്ദ്രങ്ങളില്‍ ജോലിക്കു പോലും പോകാറില്ലെന്നും മൊഴി നല്കി. വിശദമായ മൊഴി രേഖപ്പെടുത്തിയ പൊലിസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പരിശോധിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."