അലെപ്പോയില്‍ ഒഴിപ്പിക്കല്‍ തടഞ്ഞതിനു പിന്നില്‍ ഇറാനാണെന്ന് വിമതര്‍
അലെപ്പോ: സിറിയയിലെ അലെപ്പോ നഗരത്തില്‍ നിന്ന് വെടിനിര്‍ത്തലിന്റെ ഭാഗമായി നടത്തുന്ന ഒഴിപ്പിക്കല്‍ തടഞ്ഞതിനു പിന്നില്‍ ഇറാനാണെന്ന ആരോപണവുമായി വിമതര്‍ രംഗത്ത്. ശീഈ സൈനികരും ഇറാനും ചേര്‍ന്നാണ് ഒഴിപ്പിക്കലിന് തടയിട്ടതെന്ന് മുതിര്‍ന്ന വിമത നേതാക്കള്‍ പറഞ്ഞു.
വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി വിമതരുടെ കൈവശമുള്ള കിഴക്കന്‍ അലെപ്പോയില്‍ നിന്ന് മൂവായിരത്തിലധികം പേരെ വ്യാഴാഴ്ചയോടെ അയല്‍പ്രദേശങ്ങളിലേക്ക് ഒഴിപ്പിച്ചിരുന്നു. എന്നാല്‍ വിമതര്‍ ആക്രമണം നടത്തുന്നുവെന്നാരോപിച്ച് ഒഴിപ്പിക്കല്‍ പെട്ടെന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു. സര്‍ക്കാര്‍ സൈന്യത്തിന്റെ അക്രമത്തില്‍ നാലു രക്ഷാപ്രവര്‍ത്തകര്‍ മരിക്കുകയും ചെയ്തിരുന്നു.
പിന്നീട് ശനിയാഴ്ച ഒഴിപ്പിക്കല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. നിരവധി ബസുകളിലും മറ്റു വാഹനങ്ങളിലുമായാണ് അയല്‍ പ്രദേശങ്ങളായ പടിഞ്ഞാറന്‍ അലെപ്പോയിലേക്കും ഇദ്‌ലിബിലേക്കും കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."