HOME
DETAILS

പുത്തന്‍വേലിക്കര കൊലപാതകം: റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി

  
backup
December 19, 2016 | 7:35 PM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b4%be-2

കൊച്ചി : വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കവര്‍ച്ച നടത്തിയ കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തം തടവു ശിക്ഷയാക്കി കുറച്ചു. ജയാനന്ദന് പരോള്‍ അനുവദിക്കരുതെന്നും ജീവിതാവസാനം വരെ ഇയാള്‍ ജയിലില്‍ കഴിയണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പുത്തന്‍വേലിക്കര നെടുമ്പിള്ളി വീട്ടില്‍ ദേവകി എന്ന ബേബിയെ (51) കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു കവര്‍ച്ച നടത്തിയെന്ന കേസില്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ജയാനന്ദനു വധശിക്ഷ വിധിച്ചത്. ഇതിനെതിരേ ജയാനന്ദന്‍ നല്‍കിയ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ നല്‍കിയ അപേക്ഷയും പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. 2006 ഒക്ടോബര്‍ ഒന്നിനു രാത്രിയാണ് ദേവകിയും രാമകൃഷ്ണനും ആക്രമിക്കപ്പെട്ടത്. ദേവകിയെ അടിച്ചു വീഴ്ത്തിയ ശേഷം പ്രതി ഇവരുടെ ഇടതു കൈപ്പത്തി വെട്ടി മാറ്റി ആറു സ്വര്‍ണ വളകള്‍ കവര്‍ന്നെന്നും ഭര്‍ത്താവിനെ വെട്ടിപ്പരുക്കേല്‍പിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. വീട്ടില്‍ നിന്ന് 64,500 രൂപ കവര്‍ന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ജയാനന്ദനെ 2006 നവംബറില്‍ ആണ് അറസ്റ്റു ചെയ്തത്. പിന്നീട് വിചാരണ പൂര്‍ത്തിയാക്കി 2011 നവംബര്‍ രണ്ടിനാണ് എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ തനിക്കു പറയാനുള്ളതു കേള്‍ക്കാതെയാണ് വധശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടി ജയാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ അപ്പീലും വധശിക്ഷ നടപ്പാക്കാന്‍ അനുമതി തേടിയുള്ള സര്‍ക്കാരിന്റെ അപേക്ഷയും പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് 2014 മാര്‍ച്ച് 17 ന് ജയാനന്ദനെ ജയിലില്‍ നിന്ന് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. തൃശൂര്‍ പെരിഞ്ഞനം ഇരട്ടക്കൊലക്കേസിലുള്‍പ്പെടെ ഏഴു കൊലക്കേസില്‍ ജയാനന്ദന്‍ പ്രതിയാണെന്നും ഇയാള്‍ക്കെതിരേ ജയില്‍ ചാടിയതിനുള്‍പ്പെടെ 23 കേസുകള്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭാൽ ഷാഹി ജുമാ മസ്ജിദ് തർക്കം: കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് 25-ലേക്ക് മാറ്റി; സുപ്രിം കോടതി സ്റ്റേ തുടരും

National
  •  6 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവനങ്ങൾ അൽഹിന്ദ് വഴി; ജൂലൈ 22 മുതൽ 16 സെന്ററുകളിൽ സേവനം ലഭ്യം

uae
  •  6 days ago
No Image

ട്രെയിന്‍ തടഞ്ഞു; റോഡ് ഉപരോധിച്ചു; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലും കോണ്‍ഗ്രസ് പ്രതിഷേധം

latest
  •  6 days ago
No Image

നിതിൻരാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്; നിലവിലെ അന്വേഷണ സംഘത്തെ പൂർണ്ണമായി മാറ്റി ആഭ്യന്തര വകുപ്പ്

Kerala
  •  6 days ago
No Image

ഖാർഗെയുടെ പിറന്നാളെന്ന വ്യാജേന വിളിപ്പിച്ചു; രാഹുലിന്റെയും സംഘത്തിന്റെയും 'സീക്രട്ട് ഓപറേഷനിൽ' ഞെട്ടി കേന്ദ്രസർക്കാർ

National
  •  6 days ago
No Image

അടിമാലിയിൽ അൽഫാമിന്റെ വലിപ്പത്തെ ചൊല്ലി ഹോട്ടൽ ജീവനക്കാരും വിനോദസഞ്ചാരികളും തമ്മിൽ കയ്യാങ്കളി; 3 പേർക്ക് പരുക്ക്, 3 പേർ അറസ്റ്റിൽ

Kerala
  •  6 days ago
No Image

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം;  അറസ്റ്റ് ചെയ്ത രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ വിട്ടയച്ചു

latest
  •  6 days ago
No Image

വിവാഹം നടക്കാൻ പെൺകുട്ടിയുടെ പിതാവിനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി ക്രൂരമർദനം: പ്രധാന പ്രതി പിടിയിൽ

Kerala
  •  6 days ago
No Image

സി.ജെ.പിക്ക് പിന്‍തുണ; മാനവീയം വീഥിയില്‍ വന്‍ പ്രതിഷേധം നടത്താന്‍ യുവാക്കള്‍

latest
  •  6 days ago
No Image

കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; പുതിയ പദ്ധതിയുമായി ദുബൈ മുനിസിപ്പാലിറ്റി

Kuwait
  •  6 days ago


No Image

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്ക് നേരെ ഡൽഹി പൊലിസിന്റെ അതിക്രമം; നാളെ ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ മാർച്ച് നടത്താൻ കെ.പി.സി.സി ആഹ്വാനം

National
  •  6 days ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനകേസ്' അട്ടിമറി ആരോപണം; വിശദീകരണം നല്‍കി എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍

latest
  •  6 days ago
No Image

മീനിൽ ഉപ്പില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയ സംഭവം: പ്രചാരണം തെറ്റെന്ന് പ്രതി; വനിതാ ജീവനക്കാരിയെ അധിക്ഷേപിച്ചത് ചോദ്യം ചെയ്തതെന്ന് വെളിപ്പെടുത്തൽ

Kerala
  •  6 days ago
No Image

വഖ്ഫ് ബോർഡ് വിഷയത്തിൽ സർക്കാറിന് തിരിച്ചടിയുണ്ടായില്ല- എൻ.ഷംസുദ്ദീൻ; തർക്കം നിലനിൽക്കുമ്പോൾ ബോർ‍ഡ് യോ​ഗം ചേരുന്നത് ശരിയല്ലെന്നും അദ്ദേഹം

latest
  •  6 days ago