HOME
DETAILS

ഗ്ലോബല്‍ മാര്‍ക്കറ്റിങ് എക്‌സലന്‍സ് അവാര്‍ഡ്‌സില്‍ ഇരട്ട നേട്ടങ്ങളോടെ ലുലുമാള്‍

  
backup
December 19, 2016 | 7:53 PM

%e0%b4%97%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%ac%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d

കൊച്ചി: മുംബൈയില്‍ നടന്ന ആനുവല്‍ ഗ്ലോബല്‍ മാര്‍ക്കറ്റിങ് എക്‌സലന്‍സ് അവാര്‍ഡ്‌സില്‍ ലുലുമാളിന് ഇരട്ട നേട്ടം. മികച്ച ലോയല്‍റ്റി പ്രോഗ്രാം, മികച്ച ഇന്‍- ഹൗസ് മാഗസിന്‍ എന്നീ വിഭാഗങ്ങളിലാണ് ലുലുമാള്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയത്.
ഒരുവര്‍ഷം മുന്‍പ് അവതരിപ്പിച്ച ലോയല്‍റ്റി പ്രോഗ്രാം ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ സമ്മാനങ്ങളുടെ മികവ്‌കൊണ്ട് ഉപഭോക്താക്കളുടെ പ്രശംസ സ്വന്തമാക്കിയിരുന്നു. മൊബൈല്‍ ആപ്പ് വഴി സംഘടിപ്പിച്ച ലോയല്‍റ്റി പ്രോഗ്രാം സാങ്കേതിക പുതുമ കൊണ്ടും ഉപഭോക്താക്കള്‍ പങ്കെടുക്കാന്‍ പ്രകടമാക്കിയ താല്‍പര്യം മൂലവും മത്സരത്തില്‍ തികച്ചും വേറിട്ട് നില്‍ക്കുകയുണ്ടായി. മറ്റു മാള്‍ മാഗസിനുകളില്‍ നിന്നും വ്യത്യസ്തമായി ലുലുമാള്‍ അവതരിപ്പിച്ചുവരുന്ന ത്രൈമാസ മാഗസിന്‍ ലുലു ഹാപ്പിനസ് ഉള്‍ക്കൊള്ളുന്നത് രാജ്യത്തെ തന്നെ ഉന്നത സെലിബ്രിറ്റികളുടെ സവിശേഷ അഭിമുഖങ്ങളും ഏറ്റവും പുതിയ ഫാഷനുകളെക്കുറിച്ചും റീട്ടെയില്‍ രംഗത്തെ മാറങ്ങളെക്കുറിച്ചുമുള്ള റിപ്പോര്‍ട്ടുകളുമാണ്.
ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ഡോ. അരുണ്‍ അറോറ (ചെയര്‍മാന്‍, അഡ്വാന്‍സ് ഗ്രൂപ്പ്), നന്ദകിഷോര്‍ ബാദമി (ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍, സിസ്‌കോ സിസ്റ്റംസ്) എന്നിവരില്‍ നിന്നും അവാര്‍ഡുകള്‍ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനം ചോദ്യം ചെയ്തു; താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വാക്കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു

crime
  •  a month ago
No Image

തലസ്ഥാനത്തെ ബീച്ചിൽ ഗുണ്ടാവിളയാട്ടം; വിനോദസഞ്ചാരികളായ കുടുംബത്തെ പ്ലാസ്റ്റിക് കസേരകൊണ്ട് തല്ലിച്ചതച്ചു, കുപ്രസിദ്ധ ഗുണ്ട പിടിയിൽ

crime
  •  a month ago
No Image

'ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് മകനെ അപമാനിച്ചു'; വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിക്ക് യു. പ്രതിഭ; പാര്‍ട്ടിയുടെ അനുമതി തേടി

Kerala
  •  a month ago
No Image

59 വർഷത്തിന് ശേഷം തമിഴ്‌നാട്ടിൽ കോൺഗ്രസ് ഭരണത്തിലേക്ക്: മന്ത്രിമാരായി രാജേഷ് കുമാറും വിശ്വനാഥും; സത്യപ്രതിജ്ഞ വ്യാഴാഴ്ച

National
  •  a month ago
No Image

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്

National
  •  a month ago
No Image

22 വർഷത്തെ കാത്തിരിപ്പിന് അന്ത്യം; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആഴ്‌സണലിന് പ്രീമിയർ ലീഗ് കിരീടം, പെപ് യുഗം അവസാനിക്കുന്നു!

Football
  •  a month ago
No Image

പയ്യോളിയിൽ മത്സ്യബന്ധനത്തിന് പോയ വയോധികൻ പുഴയിൽ മുങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കണ്ടൽക്കാടുകൾക്കിടയിൽ

Kerala
  •  a month ago
No Image

മൂന്ന് കളി, മൂന്ന് ക്യാപ്റ്റൻ! ക്രിസ് ഗെയ്‌ലടിച്ച് നാണംകെടുത്തിയ പൂനെയുടെ ആ അപൂർവ റെക്കോഡ് ഇനി മുംബൈയ്ക്കും

Cricket
  •  a month ago
No Image

31 മാസത്തെ ജയിൽ വാസത്തിനൊടുവിൽ അഹമ്മദ് ബുഖാരി നിരപരാധിയെന്ന് കോടതി, ഇനി കസ്റ്റഡിയിലിരിക്കെ അദാനി കൈവശപെടുത്തിയ പവർപ്ലാൻ്റ് തിരിച്ചു പിടിക്കാനുള്ള പോരാട്ടം

National
  •  a month ago
No Image

വിവാഹ നിശ്ചയം കഴിഞ്ഞ് നാലാം നാൾ ദുരന്തം; 22-കാരിയെ കാട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് ഇഷ്ടികയ്ക്ക് തല തകർത്ത് കൊലപ്പെടുത്തിയ മുൻ കാമുകൻ അറസ്റ്റിൽ

crime
  •  a month ago