HOME
DETAILS

മാത്യു വധക്കേസ് ചുരുളഴിയുന്നു; കണ്ടെത്തിയ അസ്ഥികള്‍ ഡി.എന്‍.എ പരിശോധനക്ക്

  
backup
December 20, 2016 | 6:34 PM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%af%e0%b5%81-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%9a%e0%b5%81%e0%b4%b0%e0%b5%81%e0%b4%b3%e0%b4%b4%e0%b4%bf%e0%b4%af

തലയോലപ്പറമ്പ്: ഒടുവില്‍ മാത്യു വധക്കേസിന്റെ ചുരുളഴിയുന്നു. കഴിഞ്ഞ എട്ടുദിവസങ്ങളായി പൊലിസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ മാത്യുവിന്റെ കൈയുടേതെന്നു കരുതുന്ന രണ്ട് അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം വഴിത്തിരിവിലായത്. ഇന്നലെ രാവിലെയും ബഹുനില കെട്ടിടത്തില്‍ കുഴി താഴ്ത്തിയുള്ള പരിശോധന തുടര്‍ന്നിരുന്നു. 9.30ഓടെ രണ്ട് കാലിന്റെയും അസ്ഥികള്‍ ലഭിച്ചു. 10.30ഓടെ വാരിയെല്ലിന്റെ കഷ്ണങ്ങളും ലഭിച്ചു. കാലിന്റെ അസ്ഥിക്കുള്ളില്‍ മജ്ജ ഇപ്പോഴുമുള്ളതിനാല്‍ ഫോറന്‍സിക് പരിശോധനക്ക് വളരെയധികം സഹായകരമാകുമെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍. മാത്യുവിന്റെ മകള്‍ നൈസിയുടെ രക്തവും ഇന്നലെ ഡി.എന്‍.എ പരിശോധനക്കയച്ചു. തലയോട്ടിക്കുവേണ്ടിയായിരുന്നു ഇന്നലെ പ്രധാനമായും പരിശോധന നടന്നത്. എന്നാല്‍ ഇത് കണ്ടെത്താന്‍ സാധിച്ചില്ല. കെട്ടിടം പണിയാന്‍ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തപ്പോള്‍ തലയോട്ടിയുടെ ഭാഗം പൊടിഞ്ഞുപോയിരിക്കാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിനുശേഷം കുഴിച്ചിട്ട സ്ഥലത്തുനിന്ന് മൃതദേഹത്തിന്റെ ചില അവശിഷ്ടങ്ങള്‍ ചാക്കില്‍കെട്ടി പുഴയില്‍ തള്ളിയതായി പ്രതി അനീഷ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പൊലിസ് ഇത് പൂര്‍ണമായും വിശ്വസിച്ചിരുന്നില്ല. അവശിഷ്ടങ്ങള്‍ മാറ്റിയപ്പോള്‍ തലയോട്ടിയും ഇവിടെനിന്ന് അനീഷ് കടത്തിയതായുള്ള സംശയവും ബലപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  6 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  6 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  6 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  6 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  6 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  6 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  6 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  6 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago