HOME
DETAILS

'മന്‍സില്‍ തൈ്വബ' താക്കോല്‍ ദാനവും സമസ്ത സമ്മേളനവും ഇന്ന്

  
backup
December 21 2016 | 05:12 AM

%e0%b4%ae%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%88%e0%b5%8d%e0%b4%b5%e0%b4%ac-%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%b2

തൊടുപുഴ: സുന്നി യുവജന സംഘം (എസ്.വൈ.എസ്) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നിര്‍മ്മിച്ചുനല്‍കുന്ന 'മന്‍സില്‍ തൈ്വബ' ഭവനത്തിന്റെ താക്കോല്‍ ദാനവും സമസ്ത ആദര്‍ശ സമ്മേളനവും ഇന്നു വൈകിട്ട് നാലിനു നടക്കും.
പെരുമ്പിള്ളിച്ചിറ കറുക പുത്തന്‍പള്ളി ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സെയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ 'മന്‍സില്‍ തൈ്വബ' താക്കോല്‍ ദാനം നിര്‍വഹിക്കും.
എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കബീര്‍ റഷാദി അധ്യക്ഷത വഹിക്കും. എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ മുഖ്യപ്രഭാഷണവും അഹ്‌ലുസുന്ന പാഠശാല സംസ്ഥാന കണ്‍വീനര്‍ കെ.ഇ മുഹമ്മദ് മുസ്‌ലിയാര്‍ ആമുഖപ്രഭാഷണവും നിര്‍വഹിക്കും.
മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ നേതൃത്വം നല്‍കും. സി.എ.ഹൈദര്‍ ഉസ്താദ് കുന്നം പ്രാര്‍ത്ഥന നടത്തും. കുമാരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി മുഖ്യാതിഥിയാകും. പി.സി.ഉമ്മര്‍ മൗലവി വയനാട്, എ.കെ.ആലിപ്പറമ്പ്, മുഹമ്മദ് സ്വാബിര്‍ അഹ്‌സനി, അബ്ദുല്‍ ബാരി ഫൈസി, കെ.എം.മൂസാ ഹാജി, മുഹമ്മദ് വെട്ടിക്കല്‍, പി.എം.അലി, ടി.എം മൈതീന്‍, സി.എം അബ്ദുല്‍ റഹീം, വി.എ സുലൈമാന്‍, അലിയാര്‍ കളരിപ്പറമ്പില്‍, അബ്ബാസ് പഴേരി, പി.എസ് സുബൈര്‍, പി.എം സുലൈമാന്‍ എന്നിവര്‍ സംസാരിക്കും.
വിവിധ മഹല്ല് ഇമാമുമാര്‍, സമസ്ത പോഷക സംഘടന നേതാക്കള്‍ സംബന്ധിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മന്‍സില്‍ തൈ്വബ നിര്‍മ്മാണക്കമ്മിറ്റി ചെയര്‍മാന്‍ കെ.എച്ച് അബ്ദുല്‍ കരീം മൗലവി, കണ്‍വീനര്‍ പി.ഇ ഹുസൈന്‍ എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  16 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  16 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  17 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  17 days ago
No Image

ബി.ജെ.പിയുടെ വോട്ട് എവിടെപ്പോഴെന്ന് എല്‍.ഡി.എഫ്, അത് ചോദിക്കാന്‍ എന്ത് അധികാരമെന്ന് ബി.ജെ.പി; പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടെ കൈയ്യാങ്കളി

Kerala
  •  17 days ago
No Image

ഉത്തര്‍പ്രദേശില്‍ തെരുവ് കാളയുടെ ആക്രമണത്തില്‍ 15 പേര്‍ക്ക് പരുക്ക് 

National
  •  17 days ago
No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  17 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  17 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  17 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  17 days ago