മലക്കം മറിഞ്ഞ് റിസര്‍വ് ബാങ്ക്: പുതിയ നിയന്ത്രണം എടുത്തു കളഞ്ഞു
ന്യൂഡല്‍ഹി: 5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ ധനകാര്യമന്ത്രാലയത്തിന്റെ ഉത്തരവ് റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. തിങ്കളാഴ്ചയായിരുന്നു പഴയ 1000,500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അയ്യായിരത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ സ്വീകരിച്ചിരുന്നില്ല.
പഴയ നോട്ടുകള്‍ അയ്യായിരം രൂപയില്‍ കൂടുതല്‍ ഒരു അക്കൗണ്ടില്‍ ഒരു തവണ മാത്രമേ നിക്ഷേപിക്കാന്‍ കഴിയൂ എന്നായിരുന്നു പുതിയ നിയന്ത്രണം. ഡിസംബര്‍ 30 വരെ ഒരു അക്കൗണ്ടില്‍ രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അതാണ് പൊടുന്നനെ ആയ്യായിരത്തിന് മുളിലേക്ക മാറ്റിയിരുന്നത്. ഈ ഉത്തരവാണ് ഇന്ന് ആര്.ബി.ഐ എടുത്തു കളഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."