HOME
DETAILS

ഫൈസല്‍ വധക്കേസ് പ്രതിയുടെ വീട്ടിലെ തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്‍.എസ്.എസ് ആക്രമണം

  
backup
December 22, 2016 | 8:00 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f

തിരൂര്‍: ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ കൈയേറ്റവും വധഭീഷണിയും.

കേസിലെ ഒന്നാം പ്രതി മംഗലം പുല്ലൂണി സ്വദേശി അജീഷ് എന്ന ബാബു (30) വിന്റെ വീട്ടില്‍ ഇന്നു രാവിലെ 11 നായിരുന്നു സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തെ തുടര്‍ന്നു പരുക്കേറ്റ തിരൂര്‍ തുഞ്ചന്‍വിഷന്‍ കാമറാമാന്‍ മുഹമ്മദ് ഷബീര്‍ (23) നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി, പ്രാദേശിക ചാനല്‍ കാമറാമാന്‍ മുഹമ്മദ് ഷബീര്‍ എന്നിവര്‍ ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി പ്രജീഷിന്റെ വീട്ടില്‍ തെളിവെടുപ്പ് നടക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു.

ഇതിനിടെ 15 ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തെളിവെടുപ്പ് ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുന്നത് തടഞ്ഞ് മര്‍ദ്ദിക്കുകയും  ചാനലിലൂടെ പ്രദര്‍ശിപ്പിച്ചാല്‍ വധിക്കുമെന്നും സ്ഥാപനം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.


സംഭവ സമയത്ത് പരിസരത്തുണ്ടായിരുന്ന തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ കാരയില്‍ വിശ്വനാഥന്‍ എന്നിവര്‍ ഇടപെട്ട് മാധ്യമപ്രവര്‍ത്തകരെ അക്രമികളില്‍നിന്നും രക്ഷപ്പെടുത്തി.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആര്‍.എസ്.എസ് ഫാസിസ്റ്റ് നടപടിയില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച (ഇന്ന് ) വൈകീട്ട് അഞ്ചിനു തിരൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്‌സ് ക്ലബിന്റെ നേതൃത്വത്തില്‍ തിരൂര്‍ നഗരത്തില്‍ പ്രതിഷേധ റാലിയും ബഹുജനസംഗമവും നടത്തും.

മംഗലം പുല്ലൂണിയില്‍ മാസങ്ങള്‍ക്കു മുമ്പു ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ വാര്‍ത്തയ്ക്കായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന തിരൂര്‍ വെട്ടം ചാനല്‍ കാമറാമാന്‍ സഫീര്‍ബാബു, തുഞ്ചന്‍വിഷന്‍ കാമറാമാന്‍ സുരേഷ് എന്നിവരെ സമാനരീതിയില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവിട്ടാല്‍ വീട്ടില്‍ കയറിവെട്ടുമെന്നായിരുന്നു അന്നു ഭീഷണിപ്പെടുത്തിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  6 days ago
No Image

ഫൈനൽ വിസിലിന് ശേഷവും അടങ്ങാതെ അർജന്റീന; ഗാർസിയയെയും, ഗാവിയെയും,ആക്രമിച്ച് പരേഡസ്, ഒടുവിൽ ചുവപ്പ് കാർഡ്

Football
  •  6 days ago
No Image

ജിയോണ ജെയിംസിൻ്റെ നിയമനം മാറ്റില്ല: കെഎസ്​യുവിൻ്റെ ആവശ്യം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

പ്രവാസികൾക്ക് സുവർണ്ണാവസരം; ഇന്ത്യയുൾപ്പെടെയുള്ള റൂട്ടുകളിൽ 20% കിഴിവുമായി ഇത്തിഹാദ് എയർവേയ്‌സ്

uae
  •  6 days ago
No Image

സഊദിക്കെതിരെ സമുദ്ര നിരോധനം പ്രഖ്യാപിച്ച് ഹൂത്തികൾ; പശ്ചിമേഷ്യയിൽ ആശങ്ക

Saudi-arabia
  •  6 days ago
No Image

മെസ്സി പതറിയയിടത്ത് തിളങ്ങി റൊണാൾഡോ; ലോകകപ്പിന് പിന്നാലെ വീണ്ടും 'മെസ്സി-റോണോ' പോരാട്ടം!

Football
  •  6 days ago
No Image

വ്യാജ ഇ-പാൻ കാർഡ് ഇമെയിലുകൾ സൂക്ഷിക്കുക: ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

Kerala
  •  6 days ago
No Image

കെഫോണ്‍ ഇന്റര്‍നെറ്റ്; സൗജന്യ സേവനം നിര്‍ത്തലാക്കി, ഇനി ബില്ലടയ്ക്കണം

Kerala
  •  6 days ago
No Image

വിധിക്കപ്പുറം ഒരു ചോദ്യം; യുവതലമുറയെ ചിന്തിപ്പിക്കുന്ന കോടതി നിരീക്ഷണം

Kerala
  •  6 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: കുറ്റപത്രം എത്രയും വേഗം സമർപ്പിക്കാൻ എസ്.ഐ.ടിയോട് ഹൈക്കോടതി

Kerala
  •  6 days ago