HOME
DETAILS

റേഞ്ച്‌റോവര്‍ ഇവോക്ക് വിപണിയില്‍; വില 49.10 ലക്ഷം മുതല്‍

  
backup
December 22, 2016 | 6:41 PM

%e0%b4%b1%e0%b5%87%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%8d%e2%80%8c%e0%b4%b1%e0%b5%8b%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b5%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf

കൊച്ചി: ലാന്‍ഡ് റോവറിന്റെ പുതിയ 2017 മോഡല്‍ റേഞ്ച് റോവര്‍ ഇവോക്ക് വിപണിയില്‍. 49.10 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുകളുമായി ഇന്ത്യയില്‍ ആദ്യമായി നിരത്തിലിറങ്ങുന്ന ലാന്‍ഡ് റോവറാണിത്. ആകര്‍ഷകമായ രൂപകല്‍പ്പനയും മികച്ച സാങ്കേതികവിദ്യയും ആഡംബരം നിറയുന്ന ഫീച്ചറുകളും മികച്ച പ്രകടനവുമാണ് പുതിയ റേഞ്ച് റോവര്‍ ഇവോക്കിനെ ആകര്‍ഷകമാക്കുന്നത്.
റേഞ്ച് റോവര്‍ ഇവോക്ക് 2.01 ഡീസല്‍ പ്യൂവറിന് 49.10 ലക്ഷം രൂപയും, ഇവോക്ക് ഡീസല്‍ എസ്ഇക്ക് 54.20 ലക്ഷം രൂപയും ഡീസല്‍ എസ്ഇ ഡൈനാമിക്കിന് 56.30 ലക്ഷം രൂപയുമാണ് വില. റേഞ്ച് റോവര്‍ ഡീസല്‍ എച്ച്.എസ്.ഇയുടെ വില 59.25 ലക്ഷം രൂപയും ഡൈനാമിക്കിന് 64.65 ലക്ഷം രൂപയും ഡൈനാമിക് എംബര്‍ എഡിഷന് 67.90 ലക്ഷം രൂപയുമാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില.
ജാഗ്വര്‍ ലാന്‍ഡ് റോവറുകളുടെ പുതിയ ബ്രീഡ് എന്‍ജിനുകളാണ് ഇന്‍ജീനിയം. മികച്ച പ്രകടനവും മികവുറ്റ ശേഷിയുമാണ് ഇവയുടെ പ്രത്യേകത. 2.01 (132 കിലോ വാട്ട്) ഇന്‍ജീനിയം ഡീസല്‍ എന്‍ജിനുകള്‍ 4 വീല്‍ ഡ്രൈവില്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. പുതിയ സാങ്കേതികവിദ്യയും മുഴുവനായി അലൂമിനിയത്തിലുള്ള നിര്‍മാണവും ആകര്‍ഷകമായ ഇന്ധന ക്ഷമതയും കുറഞ്ഞ കാര്‍ബണ്‍ഡയോക്‌സൈഡ് എമിഷനും ഉറപ്പു നല്‍കുന്നു. മുന്‍ തലമുറ എന്‍ജിനുകളേക്കാള്‍ 20 കിലോ ഭാരം കുറവാണ് ഇന്‍ജീനിയം എന്‍ജിനുകള്‍ക്ക്. കംപ്യൂട്ടര്‍ നിയന്ത്രിത അഡാപ്റ്റീവ് എന്‍ജിന്‍ കൂളിംഗ് ആണ് ഇവയ്ക്ക്. കുറഞ്ഞ വേഗതയിലും ടോര്‍ക്കിലും പരമാവധി പവര്‍ നല്‍കാന്‍ ഏറ്റവും പുതിയ തലമുറ വേരിയബിള്‍ ജ്യോമട്രി ടര്‍ബോ ചാര്‍ജര്‍ സഹായിക്കുന്നു. തടസങ്ങളില്ലാതെ ഒരേ പോലെ പ്രതികരിക്കാന്‍ കഴിയുമെന്നതാണ് ഈ എന്‍ജിനുകളുടെ മറ്റൊരു പ്രത്യേകത.













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  4 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  4 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  4 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  4 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  4 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  4 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  4 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  4 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  4 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  4 days ago