ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് തീപിടിച്ചു
ഹരിപ്പാട്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വാതല്ലൂര്‍ കോയിക്കല്‍ വേട്ടയ്ക്കൊരു മകന് ക്ഷേത്രത്തിലെ തിടപ്പള്ളിക്ക് തീപിടിച്ചു. ഓട് പാകിയ മേല്‍ക്കൂരയുള്ള രï് മുറി കെട്ടിടത്തിന്റെ മേല്‍ക്കൂരയും, മുറിയിലുïായിരുന്ന മൈക്ക് സെറ്റ്, പാത്രങ്ങള്‍ എന്നിവയും പൂര്‍ണ്ണമായും കത്തിനശിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.
ക്ഷേത്രത്തില്‍ ചിറപ്പുത്സവമായതിനാല് തിടപ്പള്ളിയിലെ ഒരു മുറിയില്‍ നിവേദ്യപ്പായസം തയ്യാറാക്കിയിരുന്നു. ഈ അടുപ്പില്‍ നിന്നും വിറക്പുരയ്ക്ക് തീ പിടിച്ചതോ, അല്ലെങ്കില്‍ വൈദ്യുതി ഷോര്‍ട്ട് സര്ക്യൂ ട്ടോ ആകാം തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കുമാരപുരത്തു നിന്നും ഫയര്‍ഫോഴ്സിന്റെ ഒരു യൂണിറ്റെത്തി നാട്ടുകാരുടെ സഹായത്തോടെ പത്ത് മണിയോടെ തീ അണച്ചു. തീ പിടുത്തത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടതിനാല്‍ ഇരുട്ടത്ത് ടോര്‍ച്ചിന്റെ സഹായത്തോടെയാണ് തീയണക്കല്‍ പ്രവര്‍ത്തനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."