HOME
DETAILS
MAL
മണി എത്രയും വേഗം മന്ത്രിസ്ഥാനം രാജിവയ്ക്കണം: വി.എം സുധീരന്
backup
December 26 2016 | 09:12 AM
തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിചാരണ നേരിടുന്ന വൈദ്യുതി മന്ത്രി എം.എം മണി എത്രയും വേഗം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ഈ വിഷയത്തില്‍ സാങ്കേതികത്വം പറഞ്ഞ് മാറി നില്ക്കാന് പാടില്ല.
മണി മന്ത്രിസ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കും. മണിയുടെ രാജിക്കാര്യത്തില്‍ സി.പി.എം പോളിറ്റ് ബ്യൂറോ നിലപാട് വ്യമാക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതി മന്ത്രി എം.എ മണി നല്കിയ വിടുതല്‍ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. മണിക്ക് പിന്തുണയുമായി കാനം രാജേന്ദ്രന് ഇന്ന് രംഗത്തെത്തിയിരുന്നു. മണി രാജി വയ്ക്കേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."