മോചനം ആവശ്യപ്പെട്ട് ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: യമനില്‍ നിന്ന് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ പുറത്ത്. തന്നെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് യാചിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ താന്‍ ഏറെ ദു:ഖിതനും നിരാശനുമാണ്. രോഗം മൂര്‍ഛിക്കുകയാണ്. ചികിത്സ ആവശ്യമാണ്. തന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാരും മാര്‍പാപ്പയും ഇടപെടണം. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇടപെടണം.
താന്‍ ഇന്ത്യക്കാരനായതിനാലാണ് മോചനം വൈകുന്നത്. യൂറോപ്യനായിരുന്നെങ്കില് താന്‍ എളുപ്പം മോചിതനാകുമായിരുന്നേനേ എന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുണ്ട്. തട്ടിക്കൊണ്ടു പോയവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ആരും പ്രതികരിക്കുന്നില്ല.
അതേ സമയം, വീഡിയോ ആരാണ് പോസ്റ്റ് ചെയ്തതെന്നും വ്യജ വീഡിയോയാണോ എന്നും വ്യക്തമല്ല. മലയാളിയായ ഫാ. ടോം ഉഴുന്നാലിനെ പത്ത് മാസം മുമ്പാണ് യമനില്‍ നിന്ന് ഭീകരവാദികള്‍ തട്ടിക്കൊണ്ടു പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."