HOME
DETAILS
MAL
ഓഹരി നിക്ഷേപങ്ങള്‍ക്ക് നികുതി വര്‍ധന: വാര്‍ത്ത തള്ളി ധനമന്ത്രി
backup
December 26 2016 | 10:12 AM
ന്യൂഡല്‍ഹി: ഓഹരി നിക്ഷേപങ്ങളിലെ വരുമാനങ്ങള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തുമെന്ന റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പ്രധാനമന്ത്രിയുടെ മന് കി ബാത്ത് പ്രസംഗത്തില്‍ അദ്ദേഹം നികുതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നെന്ന് ജെയ്റ്റ്ലി പറഞ്ഞു.
പ്രധാനമന്ത്രി നേരിട്ടോ അല്ലാതെയോ അങ്ങനെയൊരു പ്രസ്താവന നടത്തിയിട്ടില്ല. ഓഹരി നിക്ഷേപങ്ങളിലൂടെ ലാഭം നേടുന്നവര്‍ അതിന്റെ ഒരു പങ്ക് നികുതിയായി നല്കി രാജ്യനിര്‍മാണത്തില്‍ പങ്കാളിയാകണമെന്നാണ് മോദി പറഞ്ഞിരുന്നത്. ഇതിനായി നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞതാണ് തെറ്റായി വ്യാഖ്യാനിക്കാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."