വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് യൂത്ത് ലീഗ്
പള്ളിക്കല്‍: കരിപ്പൂര്‍ കുമ്മിണിപ്പറമ്പില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷം സി.പി.എം രഷ്ട്രീയവല്ക്കരിക്കാന് ശ്രമം നടത്തുന്നതായി മുസ്ലിം ലീഗ്. ഇതുമായി ബന്ധപ്പെട്ട് ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കരിപ്പൂര്‍ മേഖലാ മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികള്‍ പറഞ്ഞു.
കുമ്മിണിപ്പറമ്പ് മാസ്ക് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരത്തില്‍ മാതാം കുളംവും കൊടിയാംപറമ്പും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും സംഘര്‍ഷത്തില്‍ കൊടിയംപറമ്പിലെ ഒരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
പിന്നീട് നടന്ന മത്സരത്തില്‍ ഇതിനോടനുബന്ധിച്ചു വീണ്ടും സംഘര്‍ഷം ഉണ്ടാവുകയും സംഘര്‍ഷത്തില്‍ മാതാംകുളത്തിലെ വാര്‍ഡ് മെമ്പറുള്‍പ്പടെ ക്ലബ്ബ് അംഗങ്ങള്‍ക്ക് പരുക്കേറ്റിരുന്നു.
മേഖലയില്‍ സി.പി.എമ്മില്‍ നിന്നും അണികള്‍ കൂട്ടമായി പാര്‍ട്ടി വിട്ടുപോകുന്നതിലുള്ള അമര്‍ഷമാണ് ഫുട്ബോള്‍ ടൂര്‍ണമെന്റിലുണ്ടായ സംഘര്‍ഷം രാഷ്ട്രീയവല്‍ക്കരിച്ച് മുസ്ലിം ലീഗിനെതിരേ തിരിയുന്നതെന്നും ഇതിനെ നിയമത്തിന്റെ വഴിയില്‍ ശക്തമായിതന്നെ നേരിടുമെന്നും കരിപ്പൂര്‍ മേഖലാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ മുന്നറിയിപ്പ് നല്കി.
വള്ളിക്കുന്ന് മണ്ഡലം യൂത്ത് ലീഗ് വൈസ്.പ്രസിഡന്റ് സി ജാസിര്‍ യോഗം ഉദ്ഘാടനം ചെയ്തു. വി ഷബീറലി അധ്യക്ഷനായി.
ടി മൂസക്കുട്ടി, ജലീല്‍ മാതാംകുളം, സി റാഫി, സി പി സലീം, നസീര്‍, മന്‍സൂര്‍ ,ഷഫീഖ്, നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."