സോളാര്‍ പാനല്‍ സ്ഥാപിച്ചില്ലെന്ന്; സെക്രട്ടറിക്ക് പരാതി നല്കി
എടവണ്ണ: കോളനിയിലേക്ക് അനുവദിച്ച സോളാര്‍ പാനല്‍ സ്ഥാപിച്ചില്ലെന്നാരോപിച്ച് ഒതായി ചാത്തല്ലൂര്‍ ചോലാ റ ആദിവാസികള്‍ എടവണ്ണ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്കി. ഇന്നലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പഞ്ചായത്ത് ഓഫിസിലെത്തിയാണ് സെക്രട്ടറിക്ക് മുമ്പാകെ പരാതി നല്‍കിയത്.
നാലു മാസം മുമ്പ് ചോലാറ ആദിവാസി കോളനിയില്‍ സോളാര്‍പാനല്‍ സ്ഥാപിക്കാന്‍ ഒരു ലക്ഷത്തിനാല്പത്തി രണ്ടായിരം രൂപ അനുവദിച്ചിരുന്നതായും ഇതുവരെയായിട്ടും സ്ഥാപിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. ആദിവാസിക്ഷേമ സമിതി വണ്ടൂര്‍ ഏരിയാ പ്രസിഡന്റ് ചന്ദ്രന് ചോലാറ, ജില്ലാ കമ്മിറ്റിയംഗം ഉണ്ണീരാന് ചോലാറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരാതി നല്‍കിയത്.
ചോലാറ, വീമ്പുംകുഴി, ഓടണ്ടപ്പാറ എന്നീ കോളനികളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാനാണ് പഞ്ചായത്ത് പദ്ധതി തയാറാക്കിയിരുന്നത്.
ഇത് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ ഏജന്‍സിയായ ക്രൂസിന് പണവും പഞ്ചായത്ത് നല്‍കിയിട്ടുണ്ടന്ന് അധികൃതര്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിലാണ് ആദിവാസികള്‍ പിരിഞ്ഞു പോയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."