സഊദി കോണ്‍സുലേറ്റ്: കേരളത്തിന് മൗനം; സമ്മര്‍ദ്ദവുമായി തെലങ്കാന
ജിദ്ദ: സഊദി കോണ്‍സുലേറ്റിനായി തെലങ്കാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ശകമാക്കുമ്പോള്‍ കേരള സര്‍ക്കാരിന് മൗനം. ഹൈദരബാദ് നഗരത്തില്‍ സ്ഥാപിച്ച് കിട്ടാന്‍ വേണ്ടിയാണ് തെലുങ്കാന സര്‍ക്കാര്‍ സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളുടെ പിന്‍ബലത്തില്‍ നീക്കം ശക്തമാക്കിയത്.
ഇതിനു വേണ്ടി ആവുന്നതെല്ലാം ചെയ്യുമെന്നും തെലങ്കാന ഉപമുഖ്യമന്ത്രി മുഹമ്മദ് മഹ്മൂദ് അലിയും വ്യക്തമാക്കി. പദ്ധതി യഥാര്‍ത്ഥ്യമായാല്‍ തെലങ്കാനയിലെ പത്തു ലക്ഷം പ്രവാസികള്‍ക്കും ഹജ്ജ് ഉംറ തീര്‍ഥാടകര്‍ക്കും കോണ്‍സുലേറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത് ഏറെ ഗുണം ചെയ്യും. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു സഊദി സന്ദര്‍ശിക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.
നിലവില്‍ ന്യൂഡല്‍ഹിയില്‍ എംബസിയും മുംബൈയില്‍ കോണ്‍സുലേറ്റുമാണ് സഊദിയിക്കുള്ളത്.
രണ്ടാമത്തെ കോണ്‍സുലേറ്റിന് വേണ്ടിയാണ് തെലങ്കാന സര്‍ക്കാരിന്റെ ശ്രമം. ഇതിന്റെ ഭാഗമായി അടുത്തിടെ സഊദി അംബാസഡര്‍ ഡോ. സൗദ് മുഹമ്മദ് അല്‍ സാതി ഹൈദരാബാദിലെ സ്ഥലം സന്ദര്‍ശിക്കുയും ചെയ്തിരുന്നു. തെലങ്കാന മുഖ്യമന്ത്രി അംബാസഡറുമായുള്ള കൂടിക്കാഴ്ചക്കിടെ തങ്ങളുടെ താത്പര്യവും സഹായവും ആദ്യകാലം മുതലുള്ള ഹൈദരബാദ് സഊദിയുമായുള്ള ബന്ധം അനുസ്മരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മക്ക മസ്ജിദ് , ഒസ്മാനിയ സര്‍വകലാശാലയും അദ്ദേഹം സന്ദര്‍ശിക്കുയും ചെയ്തു.
എന്നാല്‍, സഊദിയില്‍ ഭൂരിപക്ഷം പ്രവാസികളും കേരളത്തില്‍ നിന്നുള്ളവരാണ്. ഇതിനുപുറമെ ലക്ഷദ്വീപില്‍ നിന്നുള്ള ഹജ്ജ് ഉംറ തീര്‍ഥാടകരെയും പുണ്യഭൂമിയിലേക്ക് പ്രവഹിക്കുന്നത് കേരളം വഴിയാണ്. എന്നിട്ടും കേരള സര്‍ക്കാരോ സംസ്ഥാനത്ത് നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളോ ഇതിനു വേണ്ടി ഇതുവരെ ശബ്ദം ഉയര്‍ത്തിയിട്ടില്ല.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സഊദി, യു.എ.ഇ എന്നീ രാജ്യങ്ങളുടെ കോണ്‍സുലേറ്റ് ആരംഭിക്കണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സഊദി അംബാസഡര്‍ സുലൈമാന്‍ ഖുറൈശിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
സഊദിയില്‍ മലയാളി പ്രവാസികള്‍ കൂടുതലുള്ള കോഴിക്കോട്,മലപ്പുറം ജില്ലകള്‍ക്ക് ഇതിനായി മുന്തിയ പരിഗണയും നല്‍കിയിരുന്നു. ഇതില്‍ യു.എ.ഇ കോണ്‍സുലേറ്റ് കഴിഞ്ഞ ഒക്ടോബറില്‍ തിരുവന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. സഊദി കോണ്‍സുലേറ്റിന് വേണ്ടിയുള്ള ആവശ്യം ഉയര്‍ത്താന്‍ പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാരിന് ആയില്ല. ഇതേ തുടര്‍ന്നാണ് കോണ്‍സുലേറ്റിന്റെ പദ്ധതിയുമായി തെലുങ്കാന സര്‍ക്കാര്‍ സമ്മര്‍ദ്ദവുമായി മുന്നോട്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."