ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ മരണത്തില്‍ സംശയമുന്നയിച്ച് മദ്രാസ് ഹൈക്കോടതി.
എ.ഐ.ഡി.എം.കെ പ്രവര്‍ത്തകന്റെ പൊതുതാല്പര്യ ഹരജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതി സംശയമുന്നയിച്ചത്.
ജയലളിതയുടെ രോഗവിവരവും മരണകാരണവും സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും എന്ത്കൊണ്ട് പുറത്ത് വിട്ടില്ലെന്നും കോടതി ചോദിച്ചു
ഇതിന് മറുപടി ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കും അപ്പോളോ ആശുപത്രി അധികൃതര്‍ക്കും മദ്രാസ് ഹൈക്കോടതി നോട്ടീസയച്ചു. ആവശ്യമെങ്കില്‍ എന്തുകൊണ്ട് ജയലളിതയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തിക്കൂടെന്നും കോടതി ചോദിച്ചു.
ജയലളിതയുടെ മരണത്തില്‍ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
വ്യക്തിപരമായി തനിക്കും ജയലളിതയുടെ മരണത്തില്‍ സംശയമുണ്ടെന്ന് കേസ് പരിഗണിച്ച് ഹൈക്കോടതി ജഡ്ജി വൈദ്യനാഥന് പറഞ്ഞു.
കേസ് വീണ്ടും ജനുവരി നാലിന് പരിഗണിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."